Follow KVARTHA on Google news Follow Us!
ad

‘നിശബ്ദ കൊലയാളി’; ജമ്മുവിലെ ഇഷ്ട്ട ഭക്ഷണം മോമോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എം.എല്‍.എ

ജമ്മുവിലെ ജനപ്രിയ ഭക്ഷണ വിഭവമാണ് മോമോസ്. ചിക്കൻ, ബീഫ്, പച്ചക്കറി, മുട്ട, ഫ്രൈഡ്, ആവിയിൽ വെച്ചത്, ചോക്ലേറ്റ് തുടങ്ങി നിരവധി തരം മോമോസുകൾ വിപണിയിൽ ലഭ്യമാണ്.എന്നാൽ ഈ ഇഷ്ടഭക്ഷണം ഒരു വില്ലനായി മാറിയിരിക്കുകയാണിപ്പോൾ. Jammu, Kashmir, BJP, MLA, Food, Strikers, Strike, Ban, Youth, Cancer, National, India, News, Central Government, Momos
ശ്രീനഗര്‍: (www.kvartha.com 30.06.2017) ജമ്മുവിലെ ജനപ്രിയ ഭക്ഷണ വിഭവമാണ് മോമോസ്. ചിക്കൻ, ബീഫ്, പച്ചക്കറി, മുട്ട, ഫ്രൈഡ്, ആവിയിൽ വെച്ചത്, ചോക്ലേറ്റ് തുടങ്ങി നിരവധി തരം മോമോസുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ ഇഷ്ട ഭക്ഷണം ഒരു വില്ലനായി മാറിയിരിക്കുകയാണിപ്പോൾ. ആരോഗ്യത്തിന് ഏറെ ദോഷകരമായ മോമോസ് വില്‍പന നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നിയമസഭാംഗങ്ങള്‍ റാലിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിയമസഭാംഗം രമേഷ് അറോറയാണ് മോമസിനെതിരെയുള്ള ക്യാമ്പയിന് തുടക്കമിട്ടത്. മദ്യത്തേക്കാളും ലഹരിയേക്കാളും ശരീരത്തിന് ഹാനികരമാണ് മോമോസെന്ന്  രമേഷ് അറോറ പ്രസ്താവിച്ചു. രുചി കൂട്ടാനായി മോമോസില്‍ ചേര്‍ക്കുന്ന മോണോസോഡിയെ ഗ്ലൂട്ടാമൈറ്റ് കാന്‍സറിന് വരെ കാരണമാണ്. ജീവന് ഭീഷണിയായ അനേകം രോഗങ്ങള്‍ അജിനാമോട്ടോ മൂലം ഉണ്ടാകുന്നുണ്ടെന്നും അറോറ പറഞ്ഞു. 'നിശബ്ദ കൊലയാളീ' എന്ന ബാനറുയര്‍ത്തികൊണ്ട് 100 ഓളം പേര്‍ റാലിയില്‍ പങ്കെടുത്തു. മത നേതാക്കളും റാലിയില്‍ പങ്കെടുത്തു.

Jammu, Kashmir, BJP, MLA, Food, Strikers, Strike, Ban, Youth, Cancer, National, India, News, Central Government, Momos

സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും മോമോസ് നിരോധിക്കുന്നതുവരെ പ്രതിഷേധ ക്യാമ്പയിനുമായി മുന്നോട്ടു പോകുമെന്നും യുവ തലമുറയെ കൊന്നു കൊണ്ടിരിക്കുകയാണ് മോമസെന്നും രമേഷ് അറോറ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിൽ മോമോസ് എന്ന ഭക്ഷണം ജനപ്രീതിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ മോമോസില്ലാത്ത തെരുവുകളില്ല. ജമ്മുവിൽ മോമോസ് നിരോധിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലും നിരോധനമേർപ്പെടുത്താൻ സമ്മർദ്ദം ഉണ്ടായേക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Summary: A BJP legislator led a protest rally yesterday against popular street food 'Momos'and demanded a ban on its sale. Ramesh Arora, a BJP MLC, who launched the campaign about a fortnight ago, said that 'Momos' (dumplings) were "more dangerous than alcohol and psychotropic drugs".

Keywords: Jammu, Kashmir, BJP, MLA, Food, Strikers, Strike, Ban, Youth, Cancer, National, India, News, Central Government, Momos