Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ തീപിടുത്തം: ഉറങ്ങി കിടന്നയാൾ വെന്തു മരിച്ചു

ഷാർജയിലുണ്ടായ തീപിടുത്തത്തിൽ ഉറങ്ങി കിടന്നയാൾ വെന്തു മരിച്ചു A 37-year-old Bangladeshi worker died due to suffocation after a fire erupted in his wooden room
ഷാർജ: (www.kvartha.com 30.06.2017) ഷാർജയിലുണ്ടായ തീപിടുത്തത്തിൽ ഉറങ്ങി കിടന്നയാൾ വെന്തു മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ 37 കാരനാണ് മരിച്ചത്. കാർ വാഷ് കേന്ദ്രത്തിന് സമീപമായുള്ള തടി മുറിയിലാണ് തീപിടുത്തമുണ്ടായത്.

മുറിയിൽ നിന്നും തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തന്നെ സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയും ഡയറക്ടർ ജനറൽ കേണൽ സാമി അല്ല നഖബിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും രക്ഷാ പ്രവർത്തനത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മറ്റുള്ള തൊഴിലാളികളെയെല്ലാം രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇയാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.


കാർ വാഷിംഗ് കേന്ദ്രത്തിലെ ജോലിക്കാരനായ 37 കാരൻ സഹോദരന്മാരുടെയും അമ്മാവന്റെയും കൂടെയുള്ള യാത്ര റദ്ദ് ചെയ്താണ് മുറിയിൽ വിശ്രമിച്ചിരുന്നത്. എ സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

Summary: A 37-year-old Bangladeshi worker died due to suffocation after a fire erupted in his wooden room attached to a car wash centre in Sharjah where he was working. A relative of the deceased said that on the second day of Eid