Follow KVARTHA on Google news Follow Us!
ad

കേസില്‍ പ്രതിയായവര്‍ക്കും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം, കോടതിയുടെ അനുമതിയുണ്ടെങ്കില്‍; പാസ്‌പോര്‍ട്ട് സംബന്ധിച്ച് അറിയേണ്ടതെല്ലാം...

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം എന്തു ചെയ്യണം, ഒപ്പ് മാറ്റാനോ, അതല്ലെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ എവിടെ പോകണം. സംശയങ്ങള്‍ ഒരുപാടുണ്ട്. ഇതുകാരണം പല ഓഫീസുകളിലും Passport, Kerala, Video, Featured, Regulation eased on passport application.
കൊച്ചി: (www.kvartha.com 30.06.2017) പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം എന്തു ചെയ്യണം, ഒപ്പ് മാറ്റാനോ, അതല്ലെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ എവിടെ പോകണം. സംശയങ്ങള്‍ ഒരുപാടുണ്ട്. ഇതുകാരണം പല ഓഫീസുകളിലും രേഖകളുമായി കയറിയിറങ്ങേണ്ട അവസ്ഥയാണ്. എന്നാല്‍ ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ മറുപടി നല്‍കുകയാണ്.



  • പാസ്‌പോര്‍ട്ടിലെ ഒപ്പ് മാറ്റാന്‍ വെള്ളപ്പേപ്പറില്‍ അപേക്ഷിച്ചാല്‍ മതി.
  • പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഉടനെ പോലീസില്‍ പരാതിപ്പെടുകയാണ് വേണ്ടത്.
  • പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ സേവാകേന്ദ്രത്തിലല്ല പോകേണ്ടത്. മറിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലാണ്.
  • 9447731152 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്താല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മറുപടി ലഭിക്കും.
  • കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കേസില്‍ പ്രതിയായിട്ടുള്ളവര്‍ക്കും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം
  • ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ എന്‍ ഒ സിയുടെ ആവശ്യമില്ല.
  • മാതാപിതാക്കള്‍ വിദേശത്താണെങ്കില്‍ കുട്ടികളുടെ പാസ്‌പോര്‍ട്ട് മുത്തശ്ശന്റെയൊ മുത്തശ്ശിയുടെയൊ സഹായത്തോടെ പുതുക്കാം.
  • പാന്‍കാര്‍ഡ്, തിരിച്ചറിയല്‍,ആധാര്‍ എന്നിവയില്‍ പേരോ മറ്റുവിവരങ്ങളോ വ്യത്യാസമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കാന്‍ ഇതില്‍ ശരിയായ രേഖ ഉപയോഗിക്കു. പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കാന്‍ ഏതെങ്കിലും ഒരു രേഖ മതി.
  • കുട്ടികളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ ജനന തിയതി, മാതാപിതാക്കളുടെ മേല്‍വിലാസം, എന്നിവയുണ്ടായിരിക്കണം.
  • മാതാപിതാക്കളില്‍ ഒരാളാണ് കൂടെ പോകുന്നതെങ്കില്‍ മറ്റേ ആളുടെ പാസ്‌പോര്‍ട്ട് കൊണ്ടുപോകുക.
  • മാതാപിതാക്കള്‍ രണ്ട് പേരും സ്ഥലത്തില്ലെങ്കില്‍ അനുമതിയോടെ മറ്റാര്‍ക്കെങ്കിലും കുട്ടിയുമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്.
  • പാസ്‌പോര്‍ട്ട് വിദേശത്ത് വച്ച് കേടായല്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുക.
  • പാസ്‌പോര്‍ട്ടിലെ പേജ് തീര്‍ന്നാല്‍ പുതിയതിന് അപ്ലേ ചെയ്യാവുന്നതാണ്. കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പും പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കാം.
  • പാസ്‌പോര്‍ട്ടില്‍ തെറ്റുണ്ടെങ്കിലും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.
  • പാസ്‌പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ താഴെ എവിടെയൊക്കെ താമസിച്ചോ അവിടുത്തെ മേല്‍വിലാസം നിര്‍ബന്ധമായും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


കടപ്പാട്: മാതൃഭൂമിഡോട്‌കോം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Passport, Kerala, Video, Featured, Regulation eased on passport application.