Follow KVARTHA on Google news Follow Us!
ad

അറബ് രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല; പക്ഷെ നിയമപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാർ: ഖത്തർ

അറബ് രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഖത്തർ Qatar is ready to discuss “legitimate issues” with Arab states to end a regional crisis, but it said a list presented
ദോഹ: (www.kvartha.com 30.06.2017) അറബ് രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഖത്തർ. പക്ഷെ നിയമപരമായ പ്രശ്ങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഖത്തർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽ തസ്‌നി വ്യാഴാഴ്ചയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചർച്ച നടത്താൻ ഖത്തർ തയ്യാറാണ്, എന്നാൽ കഴിഞ്ഞയാഴ്ച അറബ് രാഷ്ട്രങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല, കാരണം അതൊന്നും സത്യമല്ല അദ്ദേഹം പറഞ്ഞു.

'അൽഖാ ഇദ, ദാഇഷ്‌, ഹെസ്‌ബുല്ല എന്നീ സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കുക സാധ്യമല്ല, കാരണം ഖത്തറിന് അത്തരം സംഘടനകളുമായി യാതൊരു വിധ ബന്ധവുമില്ല. അത് പോലെ ഇറാൻ റവലൂഷനറി ഗാർഡിലെ ഒരാളെ പോലും രാജ്യത്ത് നിന്ന് പുറത്താക്കാൻ കഴിയില്ല, കാരണം അത്തരത്തിൽ ഒരാളും ഖത്തറിൽ ഇല്ല', തസ്‌നി പറഞ്ഞു.


സൗദി അറേബ്യ, യു എ ഇ, ഈജിപ്റ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ 13 നിർദ്ദേശങ്ങൾ ഖത്തറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാൻ 10 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ഈ കാലാവധി ജൂലൈ മൂന്നിന് അവസാനിക്കാനിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Qatar is ready to discuss “legitimate issues” with Arab states to end a regional crisis, but it said a list presented by them last week contained some demands that were impossible to be met because they were not true.