Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയും 74 കേന്ദ്ര മന്ത്രിമാരും യോഗ പരിശീലനത്തിന് നേതൃത്വം നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ ഡി എ ) സർക്കാരും ആയൂർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ് ) മന്ത്രാലയവും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. National, India, National Day, Yoga, State, Central Government, NDA, Prime Minister, Narendra Modi, New Delhi, UP, BJP, Nithin Gadkari, Patna, Kochi, News
ന്യൂഡൽഹി: (www.kvartha.com 16.06.2017) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ ഡി എ ) സർക്കാരും ആയൂർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ് ) മന്ത്രാലയവും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

പദ്ധതിയുടെ ഭാഗമായി ജൂൺ 21 ന് രാജ്യത്തെ 74 നഗരങ്ങളിൽ യൂണിയൻ ഗവൺമെന്റിന്റെ 74 മന്ത്രിമാർ യോഗപരിശീലനത്തിന് നേതൃത്വം നൽകും. ഉത്തർപ്രദേശിലെ തലസ്ഥാനമായ ലഖ്നൗവിൽ നടക്കുന്ന യോഗാ ദിന പരിപാടിയിൽ പ്രധാനമന്ത്രി മോദിയും ആയുഷ് മന്ത്രി ശ്രീശാന്ത് നായിക്കും പങ്കെടുക്കും.

ഭാരതീയ ജനതാപാർട്ടി (ബി.ജെ.പി.) പ്രസിഡന്റ് അമിത് ഷാ അഹമ്മദാബാദിലും, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഹിമാചൽ പ്രദേശിലെ സുജൻപൂർ തിഹാരയിലും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എം. വെങ്കയ്യ നായിഡു ഡൽഹിയിലും യോഗ ദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി, ജെ പി. നദ്ദ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ എന്നിവർ പാറ്റ്ന, നാഗ്പുർ, ചണ്ഡീഗഡ്, കൊച്ചി, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ അന്താരാഷ്ട്ര യോഗ ദിന ചടങ്ങുകളിൽ പങ്കെടുക്കും.

അന്താരാഷ്ട്ര യോഗ ദിനം ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും വലിയ വിജയം കൈവരിക്കാൻ ആയുഷ് മന്ത്രാലയം രാവും പകലും പ്രവർത്തിക്കുകയാണ്. പരിപാടികൾ വലിയ വിജയമാക്കി തീർക്കുവാൻ വിവിധ അംബാസഡർമാർക്കും എംബസികൾക്കും മന്ത്രാലയം സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗ ദിന ചടങ്ങുകൾ നടത്താനും ലോകത്താകമാനം വിജയം നേടുന്നതിനാണു ആയുഷ് മന്ത്രാലയം നോട്ടമിടുന്നത്.

National, India, National Day, Yoga, State, Central Government, NDA, Prime Minister, Narendra Modi, New Delhi, UP, BJP, Nithin Gadkari, Patna, Kochi, News

തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു വരുന്നത്. ഇന്ത്യയിൽ ജൂൺ 21-ന് അന്തർദേശീയ യോഗ ദിനം ആചരിച്ചു തുടങ്ങുമെന്ന 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നോർത്തേൺ ഹെമിസ്ഫിയറിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ഇതെന്നും കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രത്യേക പ്രാധാന്യം ഈ ദിവസത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The Prime Minister Narendra Modi-led National Democratic Alliance (NDA) government, along with the Ministry of Ayurveda, Yoga and Natural Resources, Unani, Siddha and Homeopathy (AYUSH), has decided to implement extensive plans on the International Yoga Day.

Keywords: National, India, National Day, Yoga, State, Central Government, NDA, Prime Minister, Narendra Modi, New Delhi, UP, BJP, Nithin Gadkari, Patna, Kochi, News