Follow KVARTHA on Google news Follow Us!
ad

യു ട്യൂബ് ചാനലിൽ കാഴ്ചക്കാരെ കൂട്ടാൻ കാമുകനെ വെടി വെച്ച് മൊബൈലിൽ പകർത്താൻ തീരുമാനിച്ചു; നെഞ്ചിലേക്ക് ചീറിപ്പായുന്ന വെടിയുണ്ടയെ പുസ്തകം വെച്ച് തടുക്കാൻ തുനിഞ്ഞ യുവാവിന്റെ കണക്ക് കൂട്ടലുകൾ തെറ്റി, 22 കാരന്റെ മരണത്തിൽ കാമുകിക്കെതിരെ കേസ്

സോഷ്യൽ മീഡിയ അരങ്ങ് വാഴുന്ന ലോകത്ത് സാമൂഹിക മാധ്യമങ്ങളിയിൽ ചിത്രങ്ങളും A Minnesota woman charged with shooting her boyfriend of five years has told police it was due to a YouTube
മിനസോട്ട: (www.kvartha.com 30.06.2017) സോഷ്യൽ മീഡിയ അരങ്ങ് വാഴുന്ന ലോകത്ത് സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്ത് ജനശ്രദ്ധ നേടിയെടുക്കാൻ  ആളുകളുടെ പലതരം ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ചിലതൊക്കെ അബദ്ധത്തിലാകുകയും  അപകടം പറ്റുകയും ചെയ്തതായും വാർത്തകളുണ്ടായിട്ടുണ്ട്.

സെൽഫി എടുക്കാനായി സാഹസം കാണിക്കുന്നതും മരണപ്പെടുന്നതുമൊക്കെ നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. യു ട്യൂബ് ചാനലിൽ കാഴ്ചക്കാരെ  നേടിയെടുക്കാൻ  യുവതി നടത്തിയ സാഹസമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. കാമുകനെ വെടിവെക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച ഇവരുടെ പദ്ധതി പാളിപ്പോയതോടെ പെഡ്രോ റൂയിസി (22) ന്റെ മരണത്തിൽ  കാമുകി മൊണാലിസ പെറസിനെതിരെ (19) പോലീസ് കേസെടുത്തു. അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം.

പെഡ്രോ തന്നെയാണ് ഈ ആശയം ആദ്യം പറഞ്ഞതെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പെഡ്രോ ആന്റി ക്ളോഡിയയോടും പറഞ്ഞിരുന്നു. അവർ ഇതിൽ നിന്നും പെഡ്രോയെ വിലക്കിയെങ്കിലും അവൻ കൂട്ടാക്കിയില്ലെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നെഞ്ചിലേക്ക് വരുന്ന വെടിയുണ്ടയെ പുസ്തകമുപയോഗിച്ച് തടുക്കാനായിരുന്നു ശ്രമം. എന്നാൽ സംഭവം പാളി പോകുകയായിരുന്നു. ഇതിനായി ഹാർഡ് കവർ എൻസൈക്ളോപീഡിയയാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് അറ്റോർണി ജെയിംസ് ബ്രൂ പറഞ്ഞു. 


നേരത്തെയും ഇവരുടെ പല വീഡിയോകളും വൈറലായിട്ടുണ്ട്. ഗർഭിണിയായ മൊണാലിസ- പെഡ്രോ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു മകൾ കൂടിയുണ്ട്. ഈ മകളുടെ മുന്നിൽ വെച്ചാണ് മൊണാലിസ കാമുകനെ വെടി വെച്ചത്.

Credit: YouTube

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A Minnesota woman charged with shooting her boyfriend of five years has told police it was due to a YouTube stunt gone horribly wrong.Monalisa Perez, 19, of Halsted, allegedly shot Pedro Ruiz III, 22, in the chest with a .50-caliber Desert Eagle pistol on Monday while their three-year-old daughter looked on.