Follow KVARTHA on Google news Follow Us!
ad

പശുവിന്റെ പേരിലുള്ള അക്രമത്തിനെതിരെ ‘നോട്ട് ഇൻ മൈ നെയിം’ പ്രതിഷേധ പ്രചാരണം ലോക ശ്രദ്ധ നേടുന്നു

പശുവിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ Even as protests were held in 15 cities in India, against the recent incidents of mob lynchings, the
ല​ണ്ട​ന്‍: (www.kvartha.com 30.06.2017) പശുവിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ ആരംഭിച്ച 'നോ​ട്ട് ഇ​ന്‍ മൈ ​നെ​യിം' പ്രചാരണത്തിന്​​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലും പി​ന്തു​ണ.

ല​ണ്ട​നി​ലെ ട​വി​സ്​​റ്റോ​ക്​​സ്​ സ്ക്വയറിലെ മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​ക്കു ചു​റ്റും കൂ​ടി​യാ​ണ്​ ഇ​ന്ത്യ​ക്കാ​രും വി​ദേ​ശി​ക​ളാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മു​ള്‍​പ്പെ​ടെ​യു​ള്ള കൂ​ട്ടാ​യ്​​മ പ്ല​ക്കാ​ര്‍​ഡും മു​​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഒ​രു​മി​ച്ചു​കൂ​ടി​യ​ത്. ഇ​തോ​ടെ പ​ശു​വിന്റെ പേ​രി​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന 'ജ​ന​കീ​യ വി​ചാ​ര​ണ'​ക്കെ​തി​രായ പ്ര​തി​ഷേ​ധം ലോ​ക ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ക​യാ​ണ്.


ഇ​ന്ത്യ​യി​ലു​ട​നീ​ളം 15 ല​ധി​കം ന​ഗ​ര​ങ്ങ​ളി​ല്‍ 'നോ​ട്ട് ഇ​ന്‍ മൈ ​നെ​യിം' കാമ്പയി​​ന്​ പിന്തുണയര്‍പ്പി​ച്ച്‌​ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​ക​ഴി​ഞ്ഞു. ബ്രി​ട്ട​നു പു​റ​മെ അ​മേ​രി​ക്ക, കാ​ന​ഡ എന്നിവി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കു മു​ന്നി​ലും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി വിദേശ മാ​ധ്യ​മ​ങ്ങ​ള്‍ റിപ്പോ​ര്‍​ട്ട്​ ചെ​യ്​തു. ബോ​സ്​​റ്റ​ണി​ലെ ഹാ​ര്‍​വ​ഡ്​സ് സ്ക്വയറിലാണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. നേ​ര​ത്തേ ഡ​ല്‍ഹിയിലെ ജ​ന്ത​ര്‍മ​ന്ത​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യി​ല്‍ രാ​ഷ്​​ട്രീ​യ-​സാം​സ്കാ​രി​ക- -സാ​മൂ​ഹി​ക മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​ര​ട​ക്കം നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

രാ​ജ്യ​ത്തി‍​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഗോ​മാം​സ​ത്തി‍​​ന്റെ പേ​രി​ല്‍ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ഇരകളാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​മി​ച്ചു​കൂ​ടി​യാ​യി​രു​ന്നു ഡ​ല്‍​ഹി​യി​ലെ പ്ര​തി​ഷേ​ധം.​ പ്ര​ശ​സ്ത ഡോ​ക്യു​മെന്റ​റി സം​വി​ധാ​യി​ക സാ​ബ ദി​വാ‍ന്റെ  ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ല്‍ നി​ന്നാ​യി​രു​ന്നു 'നോ​ട്ട് ഇ​ന്‍ മൈ ​നെ​യിം' കാമ്പയി​നി‍ന്റെ തു​ട​ക്കം.


കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12 ഓളം ആളുകളാണ് പശുവിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പശു സംരക്ഷകരെ കളിയാക്കി ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിഞ്ഞാൽ സംരക്ഷിക്കപ്പെടുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫർ സുജാത്രോ ഘോഷിന്റെ പശുവിന്റെ മുഖം മൂടിയണിഞ്ഞ് കൊണ്ടുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബി ബി സി റിപ്പോർട്ടിന് കാരണം.

ഭാരതത്തിൽ സ്ത്രീകളേക്കാൾ സുരക്ഷ പശുവിന് നൽകുന്നുവെന്നും പശു സംരക്ഷണമാണ് സർക്കാറിന് ഇന്ത്യൻ യുവതികളേക്കാൾ പ്രഥമ പരിഗണനയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.


Summary: Even as protests were held in 15 cities in India, against the recent incidents of mob lynchings, the ‘Not in my name,’ protests reached Britain on Wednesday,At a protest held in Tavistock Square in London, a poster with the words “Republic of lynching” was put on Mahatma Gandhi’s statue