Follow KVARTHA on Google news Follow Us!
ad

ജുനൈദിന്റെ പിതാവിന് ജീവിതോപാധിയായി മുസ്ലിം ലീഗ് വാഹനം നല്‍കും; കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും വീട് സന്ദര്‍ശിച്ച ലീഗ് നേതാക്കള്‍

ട്രെയിന്‍ യാത്രയ്ക്കിടെ മത തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ വീട് മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച മുസ്ലിം ലീഗ് ദേശീയ വക്താവ് ഇ ടി മുഹമ്മദ് ബഷീര്‍ New Delhi, Muslim, National, Kerala, Family, Murder, Muslim League leaders visit Junaid's home.
ന്യൂഡല്‍ഹി: (www.kvartha.com 30.06.2017) ട്രെയിന്‍ യാത്രയ്ക്കിടെ മത തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ വീട് മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച മുസ്ലിം ലീഗ് ദേശീയ വക്താവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജുനൈദിന്റെ പിതാവിന് ജീവിതോപാധിയായി വാഹനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.


കുടുംബത്തിന് ധനസഹായവും ലീഗ് വാദ്ഗാനം ചെയ്തു. ടാക്‌സി ഡ്രൈവര്‍മാരായ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മൂത്തസഹോദരന്‍ ഇസ്മാഈലും വാടകയ്‌ക്കെടുത്താണ് കാറോടിക്കുന്നത്. ഇതുമൂലമുള്ള സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനാണ് മുസ്ലിം ലീഗ് വാഹനം വാങ്ങി നല്‍കുന്നത്. ബല്ലഭ്ഗഡിലെ ജുനൈദിന്റെ വീട് സന്ദര്‍ശിച്ച നേതാക്കള്‍ മടങ്ങിവരുന്നതിനിടെ മാരുതി സുസുക്കി എക്കോ വാന്‍ ബുക്ക്‌ചെയ്തു. വാഹനം ജുലൈ 18ന് കുടുംബത്തിന് നല്‍കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി അറിയിച്ചു.

ജുനൈദ് ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല. പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചതിനു പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ ഒരാളെ കൊന്നത്. പ്രധാനമന്ത്രിയുടെ വാക്കിന് പോലും യാതൊരു വിലയുമില്ല. അദ്ദേഹത്തിന് ആത്മാര്‍ത്ഥതയില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണം അഴിച്ചുവിടുന്നത്. ആക്രമണം നടത്തുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അവര്‍ അക്രമിക്കില്ല. മാത്രവുമല്ല, പ്രകോപനപരമായ പ്രസ്താവനകളാണ് ബി ജെ പി നേതാക്കളില്‍ നിന്നുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരൊറ്റ നികുതി, ഒരൊറ്റ ഇന്ത്യ എന്നതാണ് ജി എസ് ടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിനൊപ്പം ഒരൊറ്റ നീതിയും കൂടിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പി വി അബ്ദുല്‍ വഹാബ് പറഞ്ഞു. സീറ്റ് തര്‍ക്കത്തെച്ചൊല്ലിയുള്ള കൊലപാതകം എന്ന നിലയ്ക്കാണ് കേസ് മുന്നോട്ടുകൊണ്ടുപോവുന്നത്. അതുതെറ്റാണ് മതവിദ്വേഷ കൊലയാണിത്. മുസ്‌ലിം അടയാളങ്ങളാണ് കൊലയ്ക്കു കാരണം. എന്നാല്‍ ഇതൊന്നും എഫ് ഐ ആറില്‍ ഇല്ലെന്നാണ് മനസ്സിലാവുന്നതെന്നും വഹാബ് പറഞ്ഞു.

ആശുപ്രത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവന്ന ഗുരുതരമായി പരുക്കേറ്റ ജുനൈദിന്റെ സഹോദരന്‍ ഷാക്കിറിനെയും സംഘം കണ്ടു. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു, എം എസ് എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി പി അഷ്‌റഫലി, ലീഗ് ഡല്‍ഹി ഘടകം സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Muslim, National, Kerala, Family, Murder, Muslim League leaders visit Junaid's home.