ബീഫും പൊറോട്ടയുമായി ഹ്രസ്വചിത്രം

ബീഫും പൊറോട്ടയുമായി ഹ്രസ്വചിത്രം

കൊച്ചി: (www.kvartha.com 13.06.2017) ബീഫിനെ വിഷയമാക്കി ഹൃസ്വചിത്രം. സി.കെ.രാമചന്ദ്രന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പീപ്പിള്‍സ് സിനിമയുടെ സഹകരണത്തോടെയാണ് ബീഫ് തീറ്റ വിഷയമാക്കി 'മുനമ്പ് ദി ടേസ്റ്റ് ഓഫ് ടെറര്‍'' എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്. 12 മിനിറ്റാണ് ദൈര്‍ഘ്യം.

ഒരുകൂട്ടം ചെറുപ്പക്കാര്‍ ബീഫിനും പൊറോട്ടയ്ക്കുമായി വളരെ രഹസ്യമായി കാത്തിരിക്കുന്നതും മര്‍ദനം എല്‍ക്കുന്നതും ഒടുവില്‍ അവര്‍ക്കു എല്‍ഡിഎഫ് വന്നതോടെ ഹോട്ടലില്‍ ചെന്നു ബീഫും പൊറോട്ടയും കഴിക്കാന്‍ കഴിയുന്നതാണ് ചിത്രം.

ബീഫിനെ ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയതിലൂടെ പശുവിനെ രാഷ്ട്രീയമൃഗമാക്കി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ചിത്രം റിലീസ് ചെയ്തുകൊണ്ട് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയ പടയോട്ടത്തിന്റെ ഇരയായി പശുവിനെ മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മനുഷ്യനെ കൊന്നാല്‍ മിണ്ടാത്ത ഭരണകൂടം പശുവിനെ കൊന്നാല്‍ കാണിക്കുന്ന ഈ പ്രകടനങ്ങള്‍ രാഷ്ട്രീയ നാടകം മാത്രമാണ്. ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഹൃസ്വചിത്രം വളരെ സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.


Also Read:
കോളജ് വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി റിമാന്‍ഡില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Munamb- The taste of Terror, Kochi, News, Entertainment, Secret, Hotel, Politics, BJP, Kerala, Cinema.
ad