Follow KVARTHA on Google news Follow Us!
ad

തെറ്റായ ദിശയിൽ പാർക്ക് ചെയ്ത ബി എം ഡബ്ല്യൂ കാര്‍ തടഞ്ഞുനിര്‍ത്തിയ പോലീസുകാരന് മർദനം; കാറുടമയ്ക്ക് ലൈസൻസുമില്ല വണ്ടിക്ക് രേഖകളുമില്ല

ട്രാഫിക് നിയമം ലംഘിച്ച്‌ റോഡിന്റെ തെറ്റായ ദിശയില്‍ കാർ പാര്‍ക്ക് ചെയ്ത യുവാവ് ട്രാഫിക് പോലീസുക്കാരനെ നടുറോഡിൽ മർദിച്ചു. Punjab, Police, Traffic, Traffic Law, Car, Slap, Driving Licence, Business Man, Arrested, News
പട്യാല: (www.kvartha.com 30.06.2017) ട്രാഫിക് നിയമം ലംഘിച്ച്‌ റോഡിന്റെ തെറ്റായ ദിശയില്‍ കാർ പാര്‍ക്ക് ചെയ്ത യുവാവ് ട്രാഫിക് പോലീസുകാരനെ നടുറോഡിൽ മർദിച്ചു. ഹിമാംഷു മിത്തല്‍ (29) എന്ന യുവ ബിസിനസ്സുകാരനാണ് ട്രാഫിക് പോലീസ് ഓം പ്രകാശിനെ നടുറോഡിൽ മർദിച്ചത്. പഞ്ചാബിലെ പട്യാലയിലെ ഖന്ദ ചൗക് റോഡിലാണ് സംഭവം.

ഹിമാംഷു സഞ്ചരിച്ച ബി എം ഡബ്ല്യൂ കാര്‍ ട്രാഫിക് നിയമം ലംഘിച്ച്‌ റോഡിന്റെ തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തതിനാൽ ഓം പ്രകാശ് ഹിമാംഷുവിന്റെ ലൈസന്‍സും കാറിന്റെ രജിസ്ട്രേന്‍ രേഖകളും മറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലൈസൻസും വണ്ടിയുടെ രേഖകളുമൊന്നും തന്നെ ഹിമാംഷുവിന്റെ കയ്യിലുണ്ടായിരുന്നില്ല. അത് ചോദ്യം ചെയ്ത പോലീസുകാരനെ ഇയാൾ അടിക്കുകയായിരുന്നു.
 
Punjab, Police, Traffic, Traffic Law, Car, Slap, Driving Licence, Business Man, Arrested, News

അടി നിർത്താതെ വന്നപ്പോൾ ചുറ്റുമുള്ള നാട്ടുകാരും മറ്റ് പോലീസുകാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റി. ഡ്യൂട്ടിയിലിരുന്ന ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ ഹിമാംഷുവിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Summary: A 29-year-old man has been arrested for slapping and punching a traffic police constable in Punjab. The cop stopped Himanshu Mittal from driving his BMW on the wrong side of the road. A bystander filmed Mr Mittal attacking Om Prakash in Patiala on Tuesday.

Keywords: Punjab, Police, Traffic, Traffic Law, Car, Slap, Driving Licence, Business Man, Arrested, News