Follow KVARTHA on Google news Follow Us!
ad

ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍; പിടിയിലായത് കല്‍കി അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോമരാജപണിക്കര്‍

ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍. ആലപ്പുഴ, കായംകുളം കാപ്പില്‍ മേക്ക് മേനാത്തേരിക്കു സമീപം പ്രയാ ഗാനന്ദാശ്രമം (നെടുന്തറയില്‍) സോമരാജപണിക്കര്‍ (60) ആണ് Arrest, Accused, Crime, Police, Investigates, Kerala, Man arrested for destroying Srikrishna idols.
കായംകുളം: (www.kvartha.com 30.06.2017) ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍. ആലപ്പുഴ, കായംകുളം കാപ്പില്‍ മേക്ക് മേനാത്തേരിക്കു സമീപം പ്രയാ ഗാനന്ദാശ്രമം (നെടുന്തറയില്‍) സോമരാജപണിക്കര്‍ (60) ആണ് പിടിയിലായത്. കൃഷ്ണപുരം മേജര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര വകയും, ക്ഷേത്ര കുളത്തിനു സമീപം ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയും, മേനാത്തേരി കനക ഭവനില്‍ ജയദീപന്റെ വീടിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ പ്രതിമയുമാണു തകര്‍ത്തത്.


കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണു ഇയാള്‍ പ്രതിമകള്‍ തകര്‍ത്തത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രത്തിലെ ജീവനക്കാരനാണ് കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയുടെ തല തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അനില്‍കുമാര്‍ എത്തി പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതിനെ പിന്നാലെയാണ് മേനാത്തേരിയിലും ശ്രീകൃഷ്ണ പ്രതിമ തകര്‍ത്തതായറിഞ്ഞത്. വീട്ടുകാര്‍ രാവിലെ ഉണര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്. ഇവരും പോലീസില്‍ വിവരമറിയിച്ചു. പ്രശ്‌നം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം തുടങ്ങിയതോടെ പോലീസ് വ്യാപകമായി അന്വേഷണമാരംഭിച്ചു. സമീപങ്ങളിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സോമരാജപണിക്കര്‍ രണ്ടരമണിയോടെ സൈക്കിളില്‍ ഇതു വഴി കടന്നു പോയതായി കണ്ടു.

ഡി വൈ എസ് പി അനില്‍ദാസ്, മാവേലിക്കര സി ഐ ശ്രീകുമാര്‍, എസ് ഐമാരായ നെറ്റോ, സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സോമരാജപണിക്കരെ പിടികൂടി. നാലു വര്‍ഷം മുന്‍പ് ഇയാള്‍ മേനാത്തേരി ജംഗ്ഷന് തെക്കുഭാഗത്തെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൃഷ്ണപുരം ക്ഷേത്രത്തിലെ പ്രതിമ കമ്പുകൊണ്ടും, മേനാത്തേരിയിലെ പ്രതിമ വെട്ടുകത്തി കൊണ്ടുമാണ് തകര്‍ത്തത്. മൂന്നു മാസം മുന്‍പ് മേനാത്തേരി ബംഗ്ലാവില്‍ ഇന്ദ്രജിത്തിന്റെ വീടിനു മുന്‍വശത്തു സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം തകര്‍ത്തതും ഇയാളാണന്നു പോലീസ് പറഞ്ഞു.

വിരലടയാള വിദഗ്ദരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുത്തു. മുന്‍പ് ഇയാള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വച്ച് കെ എം ബഷീറിനെ ആക്രമിച്ചിരുന്നു. താന്‍ കല്‍ക്കി അവതാരമാണെന്നും പ്രതിമകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇയാളുടെ ഭാഷ്യം. കാവി മുണ്ടുടുത്ത് കാവി തുണി പുതച്ചുമാണ് ഇയാളുടെ സഞ്ചാരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Arrest, Accused, Crime, Police, Investigates, Kerala, Man arrested for destroying Srikrishna idols.