Follow KVARTHA on Google news Follow Us!
ad

'ഒരു പഞ്ചായത്തംഗം പോലുമല്ലാത്ത ഇയാളെങ്ങനെ മെട്രോയിൽ കയറി? എല്ലാ കല്യാണത്തിനും കാണും വിളിക്കാത്ത ഒരു അതിഥി, കൊച്ചി മെട്രോയിൽ ആദ്യമായി കള്ള വണ്ടി കയറിയ ആൾ' മെട്രോ യാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി കയറിയ കുമ്മനത്തിനെതിരെ സോഷ്യൽ മീഡിയയുടെ കളിയാക്കൽ

Kummanam draws flak over be seating beside PM Modi on board Kochi Metro മെട്രോ യാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി കുമ്മനവും; എട്ടുകാലി മമ്മൂഞ്ഞെന്ന് സോഷ്യൽ മീഡിയ
കൊച്ചി: (www.kvartha.com 17.06.2017) കേരള ചരിത്രത്തിൽ നാഴികക്കല്ലായ കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയിൽ പ്രധാനമനന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എം പി, പി ടി തോമസ് എം എൽ എ, മേയർ സൗമിനി ജെയിൻ എന്നിവർക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് കിട്ടിയത്.






മെട്രോ ഉദ്ഘാടനത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൽ ഉന്നയിച്ചിരുന്ന അവസരത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനത്തിന്‍റെ യാത്ര. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉദ്ഘാടന വേദിയിൽ ഏഴ് പേർക്കു മാത്രമേ ഇരിപ്പിടം അനുവധിക്കാൻ സാധിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈസാഹചര്യത്തിലാണ് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത്.

ഇതിനെതിരെ സോഷ്യൽ മീഡിയ ശക്തമായി രംഗത്തെത്തി. പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാൻ കുമ്മനത്തിന് ഔദ്യോഗികമായി എന്ത് സ്ഥാനമാണ് ഉള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. മോദിക്കൊപ്പം കൂടിയ എട്ടുകാലി മമ്മൂഞ്ഞാണ് കുമ്മനമെന്ന് ട്രോളുകയും ചെയ്തു.  മെട്രോ മാൻ ഇ ശ്രീധരന് പോലും ഒരുമിച്ചിരിക്കാൻ അവസരം ലഭിക്കാതെയാണ് കുമ്മനത്തിന് സ്ഥാനം കിട്ടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The BJP State President Kummanam Rajasekharan has drawn flak over getting himself be seated beside Prime Minister Narendra Modi on the inaugural run of Kerala’s much talked about Kochi Metro.