Follow KVARTHA on Google news Follow Us!
ad

സബ് കലക്ടര്‍ക്ക് എം എല്‍ എ താലിചാര്‍ത്തി

സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ കഴുത്തില്‍ അരുവിക്കര എംഎല്‍എ Thiruvananthapuram, News, Oommen Chandy, Politics, Ramesh Chennithala, Temple, Kerala,
തിരുവനന്തപുരം: (www.kvartha.com 30.06.2017) സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ കഴുത്തില്‍ അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്‍ താലിചാര്‍ത്തി. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ശബരി ദിവ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തമിഴ് നാട് - കേരളം അതിര്‍ത്തിയോടു ചേര്‍ന്നുള്ള കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

അന്തരിച്ച മുന്‍ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ.എം.ടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പി.എസ് ശേഷ അയ്യരുടേയും ഭഗവതി അമ്മാളിന്റേയും മകളാണ് ദിവ്യ.

KS Sabarinathan MLA weds Divya S Iyer IAS, Thiruvananthapuram, News, Oommen Chandy, Politics, Ramesh Chennithala, Temple, Kerala

ലളിതമായി നടന്ന വിവാഹചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, വി.ഡി. സതീശന്‍, ആന്റോ ആന്റണി തുടങ്ങിയവരും അടുത്ത ബന്ധുക്കളും മാത്രമാണു പങ്കെടുത്തത്. വൈകുന്നേരം അഞ്ചുമണി മുതല്‍ ഒന്‍പതു വരെ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ഞായറാഴ്ച വൈകിട്ട് ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിലും വിവാഹ സല്‍ക്കാരം നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KS Sabarinathan MLA weds Divya S Iyer IAS, Thiruvananthapuram, News, Oommen Chandy, Politics, Ramesh Chennithala, Temple, Kerala.