Follow KVARTHA on Google news Follow Us!
ad

ഉപതെരഞ്ഞെടുപ്പിനുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തം: സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് Kozhikode, Kerala, Trending, BJP, K. Surendran, Election, Kasaragod, Muslim-League, BJP
കോഴിക്കോട്: (www.kvartha.com 12.06.2017) മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3,000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളൂ. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.


മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം എം എല്‍ എ അബ്ദുര്‍ റസാഖ് രാജിവെച്ചാല്‍ അത് തങ്ങളുടെ വാദം ശരിവെച്ചതിന് തുല്യമാണ്. ബി ജെ പിക്ക് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണിത്. കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നു. വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയത്. അത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ തനിക്ക് സാധിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.

മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, വിദേശത്തുണ്ടായിരുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇനിയും ചില വിവരങ്ങള്‍ ഹാജരാക്കി കഴിഞ്ഞാല്‍ മുസ്ലിം ലീഗിന് ഒരുകാരണവശാലും ജയിക്കാന്‍ കഴിയില്ല. വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ഇത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു നിയമ യുദ്ധമായിരിക്കും ഇത്. ആരും ഇതേവരെ ഇതേപോലൊരു കേസ് നടത്തിയിട്ടില്ല. ഈ കേസില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കുന്നത് എങ്ങനെയെന്ന വിവരങ്ങളുണ്ട്. നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നീക്കം നടത്താന്‍ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ രാജിവെക്കുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പി ബി അബ്ദുര്‍ റസാഖ് രംഗത്ത് വന്നു. ബി ജെ പി - മാധ്യമ കൂട്ടുകെട്ടാണ് ഇത്തരത്തിലൊരു വ്യാജ പ്രചരണത്തിന് പിന്നിലെന്നും, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിയമത്തിന്റെ വഴിക്ക് തന്നെ നീങ്ങുമെന്നും അബ്ദുര്‍ റസാഖ് കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, Trending, BJP, K. Surendran, Election, Kasaragod, Muslim-League, BJP.