Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത് മരിച്ചു; ഹൈവേ അടച്ചിട്ടു

മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത് മരിച്ചു. പാകിസ്ഥാൻ A driver was burnt to death and another injured in a collision between three trucks on Emirates Road between Al Zubair and
ഷാർജ: (www.kvartha.com 30.06.2017) മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത് മരിച്ചു. പാകിസ്ഥാൻ സ്വദേശിയായ 57 കാരനാണ് മരിച്ചത്. മറ്റു രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എമിറേറ്റ്സ് റോഡിൽ അൽ സുബൈറിനും അൽ റഹ്‌മയ്യക്കും ഇടക്കുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

അമിത വേഗതയിൽ പോകുകയായിരുന്ന ഒരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും തെന്നിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഈ ട്രക്കിന്റെ പെട്ടെന്നുള്ള വ്യതിചലനം കാരണം മറ്റു രണ്ട് ട്രക്കുകൾ ഇതിനെ ഇടിക്കുകയായിരുന്നു.


സംഭവമറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും അപകടത്തിൽ പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അമിത വേഗതയിൽ വാഹനം ഓടിക്കരുതെന്ന് പോലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകി.

Image Credit: Sharjah Police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A driver was burnt to death and another injured in a collision between three trucks on Emirates Road between Al Zubair and Al Rahmaiyah in Sharjah on Thursday afternoon, Sharjah Police said.One truck was speeding and suddenly swerved, leading to a collision with two other trucks, said police