Follow KVARTHA on Google news Follow Us!
ad

ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇരട്ട കുട്ടികൾ; ചിത്രങ്ങൾ പുറത്ത്

ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇരട്ട കുട്ടികൾ ജനിച്ചു Football star Cristiano Ronaldo posted a heartwarming photograph of his newborn twins on Thursday and
ലിസ്ബൺ: (www.kvartha.com 30.06.2017) ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇരട്ട കുട്ടികൾ ജനിച്ചു. കുട്ടികളുടെ ചിത്രങ്ങൾ താരം പുറത്ത് വിട്ടു.

നേരത്തെ ഒരു കുട്ടിയുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാടക ഗര്‍ഭ പാത്രത്തിലൂടെയാണ് ഇത്തവണയും ഇരട്ട ആണ്‍കുട്ടികൾക്ക് ജന്മം നൽകിയത്. മാറ്റെയും ഇവായും എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ ജനനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റൊണാള്‍ഡോ ആരാധകരെ അറിയിച്ചത്.

എന്നാൽ ചിലിയോട് തോറ്റ് കോണ്‍ഫെഡറേഷന്‍ കപ്പിലെ കിരീടമോഹങ്ങള്‍ അവസാനിച്ച പോര്‍ച്ചുഗലിന്റെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ല. കുട്ടിയെ കാണാന്‍ റഷ്യയില്‍നിന്ന് ക്രിസ്റ്റിയാനോ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.


പോർച്ചുഗീസ് പ്രൊഫഷണൽ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ 1985 ഫെബ്രുവരി അഞ്ചിനാണ് ജനിച്ചത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച 'ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.

Summary: Football star Cristiano Ronaldo posted a heartwarming photograph of his newborn twins on Thursday and wrote: 'Happy to be able to hold the two new loves of my life.'The 32-year-old, who suffered professional disappointment on Wednesday night when Portugal were knocked out of the Confederations Cup, returned home to celebrate his personal joy