Follow KVARTHA on Google news Follow Us!
ad

ജി എസ് ടി ഇഫക്ട്: ബജാജ് ബൈക്കുകള്‍ക്ക് വമ്പിച്ച വിലക്കുറവ്

ജി എസ് ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ബജാജ് മോട്ടോNew Delhi, News, Business, Technology, Declaration, Auto & Vehicles, National,
ന്യൂഡെല്‍ഹി: (www.kvartha.com 16.06.2017) ജി എസ് ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ബജാജ് മോട്ടോര്‍സൈക്കിളിന് വിലക്കുറവ് പ്രഖ്യാപിച്ചു. 4,500 രൂപ വരെയാണ് കമ്പനി ഇളവ് നല്‍കുന്നത്.

ജൂലൈ ഒന്നിന് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (ജിഎസ്ടി) നടപ്പിലാക്കുന്നതോടെ മോട്ടോര്‍ സൈക്കിളുകളുടെ നികുതി പല സംസ്ഥാനങ്ങളിലും കുറയും. അതുകൊണ്ടാണ് ബജാജ് ബൈക്കുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

GST impact: Bajaj Auto cuts bike prices by upto Rs 4,500, New Delhi, News, Business, Technology, Declaration, Auto & Vehicles, National

എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ക്ക് അനുസരിച്ച് നികുതിയില്‍ വ്യത്യാസമുണ്ടാകും. ജി എസ് ടി നടപ്പിലാകുന്നതിന് ശേഷമുള്ള ബൈക്കുകളുടെ വിലയിലാണ് കഴിഞ്ഞദിവസം മുതല്‍ കമ്പനി വില്‍പ്പന നടത്തുന്നത്.

 വാങ്ങുന്ന മോട്ടോര്‍ സൈക്കിളിന്റെ മോഡലും സംസ്ഥാനവും ആശ്രയിച്ചായിരിക്കും 4,500 രൂപ വരെയുള്ള വിലക്കുറവ്. ബജാജിന്റെ ഏറ്റവും വില കുറഞ്ഞ മോഡല്‍ സിടി 100 ആണ്. 35,183 രൂപയാണ് ഇതിന്റെ വില. 1.53 ലക്ഷം രൂപ വിലയുള്ള ഡോമിനാര്‍ 400നാണ് ഏറ്റവും വില.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: GST impact: Bajaj Auto cuts bike prices by upto Rs 4,500, New Delhi, News, Business, Technology, Declaration, Auto & Vehicles, National.