Follow KVARTHA on Google news Follow Us!
ad

അമ്മയുടെ മരണകാരണം തേടി ഐ ജി ഓഫീസില്‍ കൈക്കൂലിയുമായി അഞ്ചു വയസ്സുകാരി

ദുരൂഹ സാഹചര്യത്തില്‍ മരിച്ച അമ്മയുടെ മരണകാരണം തേടി കൈക്കൂലിയുമായി അഞ്ചുവയസ്സുകാരി പോലീസ്‌ സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയായ മന്‍വിയാണ് തന്റെ അമ്മയുടെ മരണ കാരണം അറിയാനായി മുത്തച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയത്. Uttar Pradesh, Mother, Case, Girl, Child, Police Station, Investigates, Father, Dowry, Suicide, News, Daughter
മീററ്റ്: (www.kvartha.com 30.06.2017) ദുരൂഹ സാഹചര്യത്തില്‍ മരിച്ച അമ്മയുടെ മരണകാരണം തേടി കൈക്കൂലിയുമായി അഞ്ചുവയസ്സുകാരി പോലീസ്‌ സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയായ മന്‍വിയാണ് തന്റെ അമ്മയുടെ മരണ കാരണം അറിയാനായി മുത്തച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയത്.

കൈക്കൂലി നൽകിയാലേ പോലീസ് നടപടിയെടുക്കൂ എന്നറിഞ്ഞ മൻവി തന്റെ നിക്ഷേപകുടുക്കയിലെ ചില്ലറ തുട്ടുകളുമായാണ്  ഐ ജി ഓഫീസില്‍ എത്തിയത്. 2017 ഏപ്രിലിലാണ് മൻവിയുടെ അമ്മ സീമ കൗഷിക് ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബാംഗങ്ങളും സീമയെ ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് പറയുന്നു. സീമയ്ക്കെതിരെ കുടുംബാംഗങ്ങള്‍ രണ്ട് വ്യാജ പരാതികളും പോലീസില്‍ നല്‍കിയിരുന്നു. എന്നാൽ ഈ കേസുകള്‍ പിന്നീട് കോടതി റദ്ദാക്കി.
 
Uttar Pradesh, Mother, Case, Girl, Child, Police Station, Investigates, Father, Dowry, Suicide, News, Daughter

നാലു വര്‍ഷം മുമ്പ് സീമയും ഭർത്താവും വേര്‍പിരിഞ്ഞതാണെങ്കിലും ഭർത്താവിന്റെ കുടുംബം സീമയെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ശല്യം സഹിക്കാതെ വന്നപ്പോഴാണ് സീമ ജീവനൊടുക്കിയതെന്നു മാതാപിതാക്കള്‍ പറയുന്നു. സംഭവത്തെ തുടർന്നു സീമയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തുവെങ്കിലും കേസില്‍ തുടര്‍ നടപടി സ്വീകരിക്കാനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കൈക്കൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു.

ചൊവ്വാഴ്ച ഐ ജി രാം കുമാറിന്റെ ഓഫീസില്‍ മുത്തച്ഛനോടൊപ്പം കൈക്കൂലിയുമായെത്തിയ മന്‍വി തന്റെ പണം വാങ്ങി അമ്മയുടെ മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മന്‍വിയുടെ പരാതിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ഐ.ജി അവളെ സമാധാനിപ്പിച്ച്‌ മടക്കിയയച്ചു.

Summary: A five-year-old in Uttar Pradesh, whose mother died two months ago, has offered the contents of her piggy bank to the police to get them to move faster. Manvi, who lives in Meerut district of Western Uttar Pradesh, visited Inspector General Ram Kumar at his office on Tuesday and told him he could have her savings. She was accompanied by her maternal grandfather. She told the police officer that she had heard that unless she paid a bribe, her mother's case would remain unresolved.

Keywords: Uttar Pradesh, Mother, Case, Girl, Child, Police Station, Investigates, Father, Dowry, Suicide, News, Daughter