Follow KVARTHA on Google news Follow Us!
ad

'അമ്മ' അഭിനയം തൊഴിലാക്കിയവരുടെ സംഘടനയെന്ന് ജോയ് മാത്യു; പേരിന് പോലും സംഘടനയില്‍ അഞ്ച് പൈസയുടെ ജനാധിപത്യമില്ലെന്ന് ആഷിഖ് അബു, അമ്മക്കെതിരെ എങ്ങും വിമര്‍ശനം

ചലച്ചിത്ര നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ നില നിൽക്കുന്ന Director and actor Joy Mathew hold his stand by saying AMMA's memebers actors who act to live. Besides director
കൊച്ചി: (www.kvartha.com 30.06.2017) ചലച്ചിത്ര നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ നില നില്‍ക്കുന്ന വിവാദങ്ങള്‍ക്ക് വീണ്ടും ശക്തി കൂടുന്നു. നടിയെ ഉപദ്രവിച്ച കേസ് നടന്ന് കൊണ്ടിരിക്കെ അമ്മ താര സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന സംഭവ വികാസങ്ങളാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.


യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഇന്നസെന്റ് ഒഴിഞ്ഞു മാറിയപ്പോള്‍ മുകേഷും ഗണേഷ് കുമാറും തട്ടിക്കയറിയിരുന്നു. ഇതോടെ പല പ്രമുഖരെയും സംരക്ഷിക്കാനാണ് താര സംഘടനാ ശ്രമിക്കുന്നതെന്നും അതിന്റെ ആവേശമാണ് മുകേഷും ഗണേഷും കാണിച്ചതെന്നും തരത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അത്തരത്തിലുള്ള വിമര്‍ശനം തന്നെയാണ് ജോയ് മാത്യുവും ആഷിഖ് അബുവും തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്ന് ജോയ് മാത്യു പറഞ്ഞു. സിനിമാക്കാരുടെ സംഘടനയില്‍ എന്ത് സംഭവിച്ചെന്ന് ചോദിക്കുന്നവര്‍ക്ക് ഇതാണ് മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിനിമാ സംഘടനയുടെ നിലപാടില്‍ പൊതുജനത്തിന് അതിശയം തോന്നുന്നുവെങ്കില്‍ അഞ്ച് പൈസയുടെ ജനാധിപത്യം ഇതില്‍ ഇല്ലാത്തതിനാലാണെന്ന് ആഷിഖ് അബു പറഞ്ഞു. ഇരുവര്‍ക്കും പുറമെ ചെറിയാന്‍ ഫിലിപ്പ്, വി എസ്, ശ്രീമതി തുടങ്ങി നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
'എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണു 'അമ്മ'
മനസിലായല്ലോ,'

ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

'സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !'





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Director and actor Joy Mathew hold his stand by saying AMMA's memebers actors who act to live. Besides director Ashikh Abu says there is democracy in AMMA trust and that isi the reason why AMMA take such stand.