Follow KVARTHA on Google news Follow Us!
ad

ലൈസൻസ് കാലാവധി അവസാനിച്ചു; മാക് ഡൊണാൾഡിന്റെ ഡൽഹിയിലെ ഭൂരിഭാഗം കടകളും അടച്ചു പൂട്ടൽ ഭീഷണിയിൽ

മാക് ഡൊണാൾഡിന്റെ ഡൽഹിയിലെ ഭൂരിഭാഗം കടകളും അടച്ചു പൂട്ടുന്നു Most McDonald's (MCD) restaurants in India's capital city were shut on Thursday because their operating licenses have expired.Connaught Place
ന്യൂഡൽഹി: (www.kvartha.com 30.06.2017) മാക് ഡൊണാൾഡിന്റെ ഡൽഹിയിലെ ഭൂരിഭാഗം കടകളും അടച്ചു പൂട്ടുന്നു. 53 കടകളിൽ 41 എണ്ണം അടച്ചു പൂട്ടുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഓപ്പറേറ്റിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അടക്കുന്നത്.

കൊണാട്ട് പ്ലെയ്സ് റെസ്റ്റോറന്റ് പ്രൈവറ്റ് ലിമിറ്റഡ് (സി പി ആർ എൽ ) ആണ് ഉത്തരേന്ത്യയിലെയും കിഴക്കെ ഇന്ത്യയിലെയും ഫാസ്റ്റ് ഫുഡ് കടകൾക്ക് ലൈസൻസ് നൽകുന്നത്.

മാക് ഡൊണാൾഡിന്റെ ഏറ്റവും പ്രധാന മാർക്കറ്റാണ് ഇന്ത്യയെന്ന് മാക് ഡൊണാൾഡിന്റെ ഏഷ്യൻ വക്താവ് ബാറി ഷം പറഞ്ഞു. സി പി ആർ എൽ അധികാരികളുമായി ചർച്ച നടത്തുമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്കണോമിക് ടൈംസ് പുറത്ത് കൊണ്ട് വന്ന വാർത്തയിൽ 1700 പേർക്ക് ഉടൻ ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.


എന്നാൽ വാർത്ത ബാറി ഷം നിഷേധിച്ചു. പ്രശ്നം പരിഹരിക്കുന്നത് വരെ തൊഴിലാളികളെ ശമ്പളം കൊടുത്ത് നില നിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം വാർത്തകളോട് സി പി ആർ എൽ ഇതുവരെ പ്രതികരിച്ചില്ല .

നിലവിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി  400 ഓളം ബ്രാഞ്ചുകളാണ് മാക് ഡൊണാൾഡിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Most McDonald's (MCD) restaurants in India's capital city were shut on Thursday because their operating licenses have expired.Connaught Place Restaurants Private Limited (CPRL), the fast-food chain's licensee in northern and eastern India, took the decision to close 41 of its 53 resturants.