Follow KVARTHA on Google news Follow Us!
ad

ജെ എൻ യു വിദ്യാർത്ഥി നജീബിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച്‌ The Central Bureau of Investigation (CBI) announced a reward of Rs 10 lakh on Thursday to
ന്യൂഡൽഹി: (www.kvartha.com 30.06.2017) ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ എന്‍ യു) നിന്ന് കാണാതായ നജീബ് അഹ്‌മദിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കുന്ന സി.ബി ഐ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരമറിയിക്കാന്‍ സി.ബി ഐ ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോ
ലീസും 10 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാണാതായി എട്ടുമാസം കഴിഞ്ഞിട്ടും ഒരു വിവരവും ശേഖരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സി ബി ഐയോട് അന്വേഷണം ഏറ്റെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സി ബി ഐ, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. നജീബ് താമസിച്ച ജെ എന്‍ യുവിലെ ഹോസ്റ്റലില്‍ സി ബി ഐ തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സി ബി ഐ ഓഫിസില്‍ എത്തി മൊഴി നല്‍കുകയും ചെയ്തു.


എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി നജീബിനെ ഹോസ്റ്റലില്‍ നിന്ന് കാണാതാവുന്നത്.

നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒമ്പതു വിദ്യാർഥികളെ പോലീസ് സംശയിച്ചിരുന്നു. ഇവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് ഡൽഹി ഹൈക്കോടതി പോലീസിന് നിർദേശം നൽകിയിരുന്നു.

Image Credit: PTI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: The Central Bureau of Investigation (CBI) announced a reward of Rs 10 lakh on Thursday to anyone coming forward with information on missing JNU student Najeeb Ahmed. The matter, which was being earlier probed by the Delhi Police, was handed over to the CBI on May 16 this year