Follow KVARTHA on Google news Follow Us!
ad

വിവാഹവേദിയില്‍ അടിച്ചുഫിറ്റായി വരന്റെ ഡാന്‍സ് ; വിവാഹത്തില്‍ നിന്നും പിന്‍മാറിയ വധു മറ്റൊരാളെ വിവാഹം കഴിച്ചു

വിവാഹ വേദിയില്‍ അടിച്ചുഫിറ്റായി വരന്റെ പാമ്പ് നൃത്തം. ഇതുNews, Marriage, Parents, Phone call, Friends, Police, National,
ഷാജഹാന്‍പൂര്‍: (www.kvartha.com 30.06.2017) വിവാഹ വേദിയില്‍ അടിച്ചുഫിറ്റായി വരന്റെ പാമ്പ് നൃത്തം. ഇതുകണ്ട് വിവാഹ ദിവസത്തിനായി കാത്തിരുന്ന മണവാട്ടി വരനുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറി. ഷാജഹാന്‍പൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാമ്പുപോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞാണ് വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.

വിവാഹദിവസം തന്നെ വരന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിഞ്ഞ വധു അപ്പോള്‍ മുതല്‍ അസ്വസ്ഥയായിരുന്നു. വീട്ടുകാര്‍ നടത്തിയ ആശ്വാസവാക്കുകള്‍ക്കൊന്നും അവള്‍ ചെവികൊണ്ടില്ല. പാമ്പിനെപ്പോലെ നൃത്തം ചെയ്യുന്ന ആളെ തനിക്ക് വേണ്ടെന്ന ഉറച്ചനിലപാടിലായിരുന്നു വധു.

Bride calls off wedding after groom's nagin dance, News, Marriage, Parents, Phone call, Friends, Police, National

23 കാരിയായ പ്രിയങ്ക ത്രിപതിയും അനുഭവ് മിശ്രയുമായുള്ള വിവാഹമാണ് വരന്റെ പാമ്പ് നൃത്തത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞത്. വിവാഹനിശ്ചയത്തിനുശേഷം വിവാഹ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഒരേ സമുദായത്തില്‍പെട്ട ഇരുവരും ഒരേ ഗ്രാമത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

വിവാഹം ഉറപ്പിച്ചതോടെ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ഫോണ്‍ വിളിച്ചും സ്‌നേഹത്തിന്റെ ആഴം കൂട്ടിയിരുന്നു. എന്നാല്‍ വരന്റെ നൃത്തത്തോടെ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാവുകയായിരുന്നു. കുടിച്ചുബോധമില്ലാതെ ഡാന്‍സ് ചെയ്യുന്ന വരന് സുഹൃത്തുക്കള്‍ നോട്ടുകള്‍ ഇട്ടുകൊടുക്കുന്നത് വേദനയോടെയാണ് വധുവും വീട്ടുകാരും കണ്ടത്.

ഇതോടെ വെള്ളമടിക്കുന്ന ഭര്‍ത്താവ് തനിക്ക് വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. എന്നാല്‍ വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്‌നമുണ്ടാക്കുകയും അവസാനം പോലീസിന് ഇടപെടേണ്ടി വരികയും ചെയ്തു. എന്നാല്‍ വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. തൊട്ടടുത്ത ദിവസം തന്നെ നല്ലൊരു വരനെ കണ്ടെത്തി വധുവിന്റെ വിവാഹം നടത്തുകയും ചെയ്തു.

Also Read:
ഗൃഹനാഥന്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച; 3 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bride calls off wedding after groom's nagin dance, News, Marriage, Parents, Phone call, Friends, Police, National.