Follow KVARTHA on Google news Follow Us!
ad

മെസ്സിയുടെ വിവാഹ ഒരുക്കങ്ങൾ പൂർത്തിയായി; അതിഥികൾ എത്തിത്തുടങ്ങി

ഫുടബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും അന്റോനെല്ല റോക്കുസോയുടെയും Some of Lionel Messi's current and former Barcelona team-mates have touched down in Argentina ahead of his highly-anticipated
ബ്യൂണസ് ഐറീസ്: (www.kvartha.com 30.06.2017) ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും അന്റോനെല്ല റോക്കുസോയുടെയും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തിത്തുടങ്ങി. റൊസാരിയോയിൽ വെള്ളിയാഴ്ചയാണ് താരത്തിന്റെ വിവാഹം.

സെർജിയോ ബസ്ക്വെറ്റ്സ്, ജോർഡി അൽബ, കാൾസ് പിയോൾ, സെസ്ക് ഫാബ്രിഗാസ്, സാവി, സാമുവൽ തുടങ്ങിയവർ റൊസാരിയോയിൽ എത്തിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റൊസാരിയോയിലെ പുൽമാൻ പഞ്ച നക്ഷത്ര ഹോട്ടലാണ് അതിഥികൾക്കായി മെസ്സി ഒരുക്കിയിരിക്കുന്നത്.188 മുറികളിൽ ഓരോ മുറിക്കും 8500 രൂപയാണ് ഒരു രാത്രിക്കുള്ള വാടക. കല്യാണത്തിന് വരുന്ന അതിഥികൾക്ക് ഓൺ-സൈറ്റ് കാസിനോ പ്ലേ ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. സെർജിയോ അഗുറോസിന്റെ ഭാര്യ കരീന പരിപാടിയിൽ ഗാനമാലപിക്കുകയും നൃത്തം വെക്കുകയും ചെയ്യുമെന്നതും പ്രത്യേകതയാണ്.

കൊളംബിയന്‍ പോപ് ഗായികയും ജറാർഡ് പിക്വെയുടെ ഭാര്യയുമായ ഷക്കീറ, ബാഴ്‌സ ടീമിലെ സഹതാരങ്ങളായ നെയ്മര്‍, സുവാരസ്, സെസ്ക് ഫാബ്രിഗസ്, സാവി ഫെര്‍ണാണ്ടസ് , ഇനിയസ്റ്റ തുടങ്ങി പ്രമുഖതാരങ്ങളെല്ലാം വിവാഹത്തിനെത്തുമെന്നാണ് വിവരം.

പ്രാദേശിക വിഭവങ്ങൾ പാചകം ചെയ്യണമെന്ന് മെസ്സി പാചകക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വിഭവസമൃദ്ധമായ ഭക്ഷണപദാർഥങ്ങളായ 'ലോറ്രോ സ്റ്റ്യൂ', 'എപ്പെപ്പാഡ' എന്നിവക്ക് പുറമെ അർജന്റീനയിലെ ഗോമാംസ വിഭവമായ ചിപ്ലിങ്, ഗ്യാസാഡ്സ്, കിഡ്നികൾ തുടങ്ങിയവയും ചടങ്ങിൽ അതിഥികൾക്കായി നൽകുന്നതാണ്.


ഈമാസം ഇരുപത്തിനാലിന്  മുപ്പത് വയസായ മെസ്സി ഔദ്യോഗികമായി വിവാഹിതനാവുന്നത് ഇപ്പോഴാണ്. രണ്ട് മക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം എന്നതാണ് മറ്റൊരു പ്രത്യേകത. സ്പാനിഷ് ഡിസൈനര്‍ റോസ ക്ലാര ഡിസൈന്‍ ചെയ്ത പ്രത്യേക വസ്ത്രമാണ് മെസ്സി ധരിക്കുക.


വിവാഹത്തിന് കിട്ടുന്ന സമ്മാനങ്ങള്‍ മെസിയുടെ സന്നദ്ധ സംഘടനയായ ലിയോ മെസി ഫൗണ്ടേഷന് നല്‍കും. കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയാണിത്. കായിക ലോകം ഉറ്റുനോക്കുന്ന വിവാഹത്തിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Some of Lionel Messi's current and former Barcelona team-mates have touched down in Argentina ahead of his highly-anticipated wedding to Antonella Roccuzzo on Friday.Sergio Busquets, Jordi Alba, Carles Puyol, Cesc Fabregas, Xavi and Samuel Eto'o all featured in a snap uploaded to Instagram by Puyol's wife, Vanessa Lorenzo.