Follow KVARTHA on Google news Follow Us!
ad

മണിക്കൂറിൽ നാല് ശിശു മരണം; ആശുപത്രിക്കെതിരെ പരാതിയുമായി നാട്ടുകാർ

മണിക്കൂറിൽ നാല് ശിശു മരണം. അമരാവതിയിലെ പഞ്ചാബ്റോ ദേശ്മുഖ് സർക്കാർ ആശുപത്രിയിൽ Four premature babies, who were admitted to the neonatal intensive care unit of a government
അമരാവതി (മഹാരാഷ്ട്ര): (www.kvartha.com 30.05.2017) മണിക്കൂറിൽ നാല് ശിശു മരണം. അമരാവതിയിലെ പഞ്ചാബ്റോ ദേശ്മുഖ് സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ പൊതു പ്രവർത്തകൻ ഡോക്ടറെ മർദ്ദിച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവം.

പരിപൂർണ വളർച്ചയെത്താത്ത രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരണപ്പെട്ടത്. ഇവരെ ഐ സി യു വിലെ ഇൻക്യൂബേറ്ററിൽ ചികിൽസിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരണ കാരണത്തെ കുറിച്ച് ഡോക്ടർമാർ വ്യക്തമായ വിശദീകരണം നൽകുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.


ഒരു കുട്ടി ഓക്സിജന്റെ കുറവ് മൂലമാണ് മരണപ്പെട്ടതെന്നും മറ്റു കുട്ടികളുടെ മരണ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും ഡോക്ടറെ ഉദ്ധരിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൈലാസ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജൻ  ഉത്തരവിട്ടു.


Summary: Four premature babies, who were admitted to the neonatal intensive care unit of a government- run hospital at Amravati in Maharashtra, died in the early hours on Monday