Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു; അപകടത്തിൽ പെട്ടത് വിവാഹ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന സംഘം

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഉപ്പള ബന്തിയോട് മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ Kasaragod, Accident, Death, Obituary, Car, Ambulance, Kerala, Two die in accident, Uppala, Bandiyod, Mallangai
കാസര്‍കോട്: (www.kvartha.com 30.04.2017) ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഉപ്പള ബന്തിയോട് മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ - മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളും മംഗളൂരു യേനപ്പോയ സ്‌കൂളിലെ പി യു സി വിദ്യാര്‍ത്ഥിനിയുമായ മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കുമ്പളയില്‍ കുത്തേറ്റ യുവാവിനെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ കെ എല്‍ 14 പി 4590 നമ്പര്‍ ആംബുലന്‍സ് സുലൈഖയും കുടുംബവും സഞ്ചരിച്ച എം എച്ച് 01 എന്‍ എ 5166 നമ്പര്‍ ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് മള്ളങ്കൈയിലാണ് അപകടം.


പരിക്കേറ്റവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയും, മുഫീദയും മരണപ്പെടുകയായിരുന്നു. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Accident, Death, Obituary, Car, Ambulance, Kerala, Two die in accident, Uppala, Bandiyod, Mallangai.