Follow KVARTHA on Google news Follow Us!
ad

ഏഴാമത്തെ മന്ത്രിയേയും വീഴ്ത്തിയ പെണ്ണിന്റെ കഥ

ഏഴാമത്തെ മന്ത്രിയേയും നീ വീഴ്ത്തിയില്ലേ? ആണുങ്ങളില്‍ നിന്നും കാര്യം നടന്നുകിട്ടിയില്ലെങ്കില്‍ അവരെ പാഠം പഠിപ്പിക്കാന്‍ നീയെത്ര മിടുക്കി. ആരെയും പാട്ടിലാക്കാന്‍ നീ കേമിയാണ്. ലൈംഗികതയില്‍ കുടുക്കിയാല്‍ അതില്‍ നിന്ന് തലയൂരാന്‍ Article, Love, Women, Trapped, Cheating, Threatened, Ministers, Kookanam-Rahman, Story, Story of a honey trap against ministers
കൂക്കാനം റഹ് മാന്‍

(www.kvartha.com 02.04.2017) ഏഴാമത്തെ മന്ത്രിയേയും നീ വീഴ്ത്തിയില്ലേ? ആണുങ്ങളില്‍ നിന്നും കാര്യം നടന്നുകിട്ടിയില്ലെങ്കില്‍ അവരെ പാഠം പഠിപ്പിക്കാന്‍ നീയെത്ര മിടുക്കി. ആരെയും പാട്ടിലാക്കാന്‍ നീ കേമിയാണ്. ലൈംഗികതയില്‍ കുടുക്കിയാല്‍ അതില്‍ നിന്ന് തലയൂരാന്‍ ആണുങ്ങള്‍ക്കാവില്ലെന്ന് നിനക്കറിയാം.

സ്ത്രീകള്‍ക്ക് ഇരുമുഖം ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ജയിക്കാനായി പലമുറകളും അവര്‍ സ്വീകരിക്കാറുണ്ടെന്നും പറയപ്പെടുന്നു. സ്വയം ജയിക്കാനായി അവിശ്വസനീയമായ സംഭവങ്ങള്‍ സത്യമാണെന്ന് തെളിയിക്കത്തക്ക വിധത്തില്‍ സമര്‍ത്ഥിക്കാന്‍ അവര്‍ക്കാകും. എന്നാല്‍ ചില സ്ത്രീകളാവട്ടെ സത്യം ഭയരഹിതമായി വെളിച്ചത്ത് കൊണ്ടുവരികയും അവര്‍ക്കനുഭവപ്പെട്ട ചതികളെ വെളിവാക്കപ്പെടുകയും ചെയ്യും.

Article, Love, Women, Trapped, Cheating, Threatened, Ministers, Kookanam-Rahman, Story, Story of a honey trap against ministers

പലപ്പോഴും കാര്യങ്ങള്‍ അവര്‍ക്കെതിരായി വരുമ്പോഴാണ് അത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. ഈ സ്വഭാവ വിശേഷങ്ങള്‍ മിക്ക സ്ത്രീകളുടെയും മുഖമുദ്രയാണ്. വീട്ടിലും സമൂഹത്തിലും ഇവരുടെ സ്വഭാവ വിശേഷങ്ങള്‍ കാണപ്പെടാറുണ്ട്. വസ്തുതകള്‍ മറച്ചുവയ്ക്കാനും വെളിച്ചത്താക്കാനും സ്ത്രീകള്‍ക്കുള്ള വൈഭവം ഗുണവും ദോഷവും ചെയ്യാറുണ്ട്. നാണം കുണിങ്ങികളും ലജ്ജാവതികളുമായിട്ടാണ് സ്ത്രീകളെ പൊതുവെ കണ്ടുവരുന്നതെങ്കിലും അവസരത്തിനൊത്ത് തന്റേടികളും ഊര്‍ജ്ജസ്വലരുമായി പ്രവര്‍ത്തിക്കാനും ഇവര്‍ക്കാവും.

രണ്ട് സഹോദരിമാരുടെ സംഭാഷണം ശ്രവിച്ചപ്പോള്‍ അദ്ഭുതത്തെക്കാളേറെ കൗതുകമാണ് തോന്നിയത്. അതിലൊരാളെക്കുറിച്ച് ആദ്യം പറയാം. ആരാലും ശ്രദ്ധിക്കപ്പെടുന്ന ആകാര സൗഷ്ഠവമുള്ളവളാണവള്‍, വര്‍ത്തമാനം പറയുമ്പോഴുള്ള മുഖഭാവം വശ്യതയാര്‍ന്നതാണ്. അവള്‍ക്ക് രണ്ടു വിളിപ്പേരുണ്ട്. സോഫിയയെന്നും സഫിയയെന്നും. ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ സാഹചര്യം അവള്‍ ബൗദ്ധികമായ ഉയര്‍ന്ന തലത്തില്‍ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്.

ബൈബിളും ഖുറാനും പഠിച്ചവളാണ് ഞാന്‍. ഖുറാനിലെ നന്മകളാണ് എന്റെ മനസ്സിനെ ആകര്‍ഷിച്ചത്. അങ്ങനെ ഞാന്‍ ഇസ്ലാമായി. എന്നെ വിവഹം ചെയ്ത ബഷീറില്‍ എനിക്കൊരു പെണ്‍കുഞ്ഞുണ്ടായി. കുഞ്ഞ് പിറന്നതുമുതല്‍ അയാള്‍ക്കെന്നോട് ഇഷ്ടം കുറഞ്ഞുവരാന്‍ തുടങ്ങി. അയാള്‍ക്ക് മറ്റൊരു ഭാര്യ ഉള്ളതും കുട്ടികളുള്ളതും ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ പ്രയാസമറിഞ്ഞ ഒരു സുഹൃത്ത് ഗള്‍ഫിലേക്കുള്ള വിസ സംഘടിപ്പിച്ച് തന്നു. മകളെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഏല്‍പ്പിച്ചാണ് ജോലി തേടി ഗള്‍ഫില്‍ ചെന്നത്.

വര്‍ഷങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. എന്നെ വേദനിപ്പിച്ചൊരു ഫോണ്‍കോള്‍ വരികയുണ്ടായി. ബഷീര്‍ കുട്ടിയെ പറഞ്ഞുമയക്കി കൂടെ കൊണ്ടുപോയി എന്ന വാര്‍ത്ത. അന്നുമുതല്‍ ഞാന്‍ ഉറങ്ങിയിട്ടില്ല, കഴിഞ്ഞ ആഴ്ചയാണ് ഗള്‍ഫില്‍ നിന്ന് വന്നത്. എനിക്ക് എന്റെ മകളെ കിട്ടണം. ഇതാണ് എന്റെ ആവശ്യം.

അവള്‍ അക്കഥ മെനഞ്ഞുണ്ടാക്കിയതാണ്. അവള്‍ ക്രിസ്തു മതത്തില്‍പ്പെട്ട ഒരാളുടെ കൂടെ വിവാഹിതയായി ജീവിച്ചിരുന്നു. അതില്‍ 7ാം ക്ലാസില്‍ പഠിക്കുന്ന ഒരാണ്‍കുട്ടിയുണ്ട്. ആ കുട്ടിയെക്കുറിച്ച് അവള്‍ക്കൊരു പരിഭവവുമില്ല. അവള്‍ ഒരു മുസ്ലീമിന്റെ കൂടെ ഒളിച്ചോടിയതാണ്. അയാളും അവളെ ഉപേക്ഷിച്ചു. അപ്പോഴാണ് സുമനസ്സുള്ള മതബോധമുള്ള ഒരു മുസ്ലിം യുവാവ് വഴി പിഴച്ചു പോകാതിരിക്കാന്‍ അവളെ നിക്കാഹ് ചെയ്തത്. അതിലാണ് അവള്‍ ആവശ്യപ്പെടുന്ന ആ മകള്‍ ജനിച്ചത്. വാഹനാപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. അതോടെ അയാളുമായുള്ള ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാന്‍ തുടങ്ങി. അവള്‍ വഴി പിഴച്ചപോക്കിലാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

മകളെ കണ്ട് സംസാരിച്ചു അവള്‍ക്കും മാതാവിന്റെ കൂടെ പോകാന്‍ ഇഷ്ടമല്ല. കുട്ടിയെ വീട്ടുകൊടുത്താല്‍ അതിനെയും ചീത്തവഴിയില്‍ അകപ്പെടുത്തുമോ എന്ന് അയാള്‍ ഭയപ്പെടുന്നു.

ഇവിടെ ഈ സ്ത്രീ പറഞ്ഞതെല്ലാം കള്ളത്തരമാണ്. അവള്‍ പറഞ്ഞത് ശ്രദ്ധിക്കുക. ആദ്യ വിവാഹം, അതിലുണ്ടായ ആണ്‍കുട്ടി, ഒളിച്ചോടിപ്പോയ ജീവിതം, അയാളെയും ഉപേക്ഷിച്ച കാര്യം, ഇതൊക്കെ മറച്ച് വച്ച് എത്ര മനോഹരമായാണ് ഇസ്ലാം മതം ആശ്ലേഷിച്ചതെന്നും അതിലുണ്ടായ കുട്ടിയെ എനിക്ക് വിട്ടുതരണമെന്നും ആ സ്ത്രീ ആവശ്യപ്പെട്ടത്.

***************

രണ്ടാമത്തെ സഹോദരിയുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായ കാര്യം ഇവിടെ കുറിക്കട്ടെ. വിവാഹ ജീവിതം സാധാരണ പോലെ ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അയാളുടെ കുതന്ത്രങ്ങള്‍ അവള്‍ മനസ്സിലാക്കി തുടങ്ങി. അന്യ സ്ത്രീകളുമായുള്ള രഹസ്യബന്ധം, ലഹരിക്കടിമ, പണസമ്പാദനത്തിനുവേണ്ടിയുള്ള അവിഹിത ഇടപെടലുകള്‍ എന്നിവയാണ് കക്ഷിയുടെ ഇടപാടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവള്‍ക്കാവും വിധം അതില്‍ നിന്നൊക്കെ അയാളെ മോചിതനാക്കാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു. എല്ലാം പരാജയമടഞ്ഞപ്പോഴാണ് അവള്‍ തുറന്നടിക്കാന്‍ തുടങ്ങിയത്.

അവളെ കുടാതെ അയാള്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്. അതറിയാന്‍ അവള്‍ വൈകിയിരുന്നു. അയാള്‍ വിവാഹം ചെയ്ത സ്ത്രീകളെല്ലാം വിവാഹമോചിതരും ഓരോ കുട്ടിക്ക് ജ്ന്മം നല്‍കിയവരുമാണ്.

അയാള്‍ രണ്ടാമതുകഴിച്ച സ്ത്രീക്ക് ഒരു കഥയുണ്ട്. 14 വയസിലെ അമ്മയായിത്തീര്‍ന്നവളാണവള്‍. കുഞ്ഞ് മറ്റാരുടെയുമല്ല. അവളുടെ സ്വന്തം അച്ഛന്റെതാണ്. അവളെയാണിയാള്‍ ഭാര്യയാക്കി വച്ചത്. അവളുടെ സ്വന്തം അച്ഛനില്‍ നിന്നുണ്ടായ കുഞ്ഞിനെ എന്തു ചെയ്തു എന്ന് ഇന്നും ആര്‍ക്കുമറിയില്ല. ആ കുഞ്ഞിനെയടക്കം മറ്റു ഭാര്യമാരുടെ കുഞ്ഞുങ്ങളെയും എന്നെങ്കിലും കാണാതാകും എന്നാണ് ആദ്യ ഭാര്യ തുറന്നടിച്ചത്. കുട്ടിക്കടത്തിന്റെ ഏജന്റായി അയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നാണവളുടെ സംശയം.

ലഹരി തലയ്ക്കുപിടിച്ച ഒരു ദിവസം വീട്ടിലെത്തിയ അയാള്‍ അവളെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കി. മര്‍ദ്ദനമേറ്റ് അവശയായ അവള്‍ അര്‍ദ്ധരാത്രി സമയത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി ചെന്നു. മദ്യപിച്ച ഭര്‍ത്താവിന്റെ പരാക്രമങ്ങളെ കുറിച്ച് പരാതികൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ടത് മേശമേല്‍ മദ്യക്കുപ്പികളും ഗ്ലാസുകളും മിക്ച്ചര്‍ പാക്കറ്റുകളുമാണ്. ഇത് കണ്ട അവള്‍ ഒന്നും പറയാതെ തിരിച്ചു പോരുകയാണുണ്ടായത്.

പിന്നൊരു സംഭവം കൂടി അവള്‍ സൂചിപ്പിച്ചു. ഭര്‍ത്താവ് പറഞ്ഞു പോലും രാത്രി എന്നെ അന്വേഷിച്ചൊരാള്‍ വീട്ടിലേക്കുവരും അയാള്‍ക്ക് എവിടെ നിന്നെങ്കിലും ഇരുപത്തയ്യായിരം രൂപ സംഘടിപ്പിച്ചുകൊടുക്കണം. സ്വന്തം ഭര്‍ത്താവല്ലെ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി. കയ്യിലുണ്ടായിരുന്ന ഒരേയൊരു വള അയല്‍പക്കത്തെ വീട്ടില്‍ പണയം വച്ച് 25,000 രൂപ കടം വാങ്ങി. സന്ധ്യമയങ്ങിയപ്പോള്‍ അയാള്‍ എത്തി. നിങ്ങളുടെ ഭര്‍ത്താവ് ഏല്‍പ്പിച്ചത് വാങ്ങാനാണ് ഞാന്‍ വന്നത്. അവള്‍ മറുത്തൊരു വാക്ക് ചോദിക്കാതെ തുക അദ്ദേഹത്തെ ഏല്‍പ്പിച്ചു. ആളെ എവിടെ കണ്ടാലും തിരിച്ചറിയാന്‍ പറ്റും വിധത്തില്‍ അയാളുടെ മുഖം മനസിലുണ്ട്.

നാളുകള്‍ കുറെ കഴിഞ്ഞുകാണും 'ഭര്‍ത്താവിനെക്കുറിച്ചുള്ള ഒരു പരാതി കൊടുക്കാനായിരുന്നു അന്ന് ഞാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നത്. യൂണിഫോമില്‍ അവിടെയിരിക്കുന്ന പോലീസുകാരനെ കണ്ട് ഞാന്‍ ഞെട്ടി. അന്ന് വീട്ടില്‍ വന്ന് പണം വാങ്ങിയത് നിങ്ങളല്ലെ?' എന്ത് വീട്?, എന്ത് പണം?, ആരു വന്നു? അയാളുടെ പ്രതികരണം അങ്ങനെയായിരുന്നു. പക്ഷെ അവള്‍ക്ക് ഉറപ്പുണ്ട് അന്ന് വീട്ടിലേക്ക് വന്നതും പണം വാങ്ങിയതും അദ്ദേഹം തന്നെയാണ്. ആംബുലന്‍സില്‍ മദ്യം കടത്തല്‍, നിയമപാലകരെ വശത്താക്കി പൂഴി കടത്തല്‍, അനധികൃത രീതിയിലുള്ള പണ സമ്പാദനം ഇതൊക്കെ നിത്യ തൊഴിലാക്കിമാറ്റിയ വ്യക്തിയായിരുന്നു അവളുടെ ഭര്‍ത്താവ്.

അയാളില്‍ അവള്‍ക്കുണ്ടായ ഏകസന്താനത്തെപ്പോലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയപ്പാടോടെ കഴിയുകയാണവള്‍. മൂന്ന് വര്‍ഷക്കാലം എല്ലാം സഹിച്ചും ഒപ്പം ജീവിച്ച അവള്‍ അയാളുടെ എല്ലാ ചെയ്തികളറിഞ്ഞിട്ടും ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. അവള്‍ അയാളുടെ വികൃതമുഖം അനാവരണം ചെയ്യുകയാണ് ഇപ്പോള്‍...

ഈ രണ്ടു സ്ത്രീകളുടെയും സ്വഭാവ വൈപരിത്യത്തെ കുറിച്ച് നമുക്കേറെ പഠിക്കാനുണ്ട്. സമൂഹത്തില്‍ ഇത്തരം സഹോദരിമാരുടെ പരിദേവനങ്ങള്‍ക്കറുതി വരുത്താന്‍ നമുക്കാവേണ്ടതല്ലേ?

Keywords: Article, Love, Women, Trapped, Cheating, Threatened, Ministers, Kookanam-Rahman, Story, Story of a honey trap against ministers