Follow KVARTHA on Google news Follow Us!
ad

സൈന നേവാളും വെള്ളിത്തിരയിലേക്ക്

സൈനയുടെ ജീവിതം പ്രമേയമാക്കി ചലച്ചിത്രം വരുന്നു. ശ്രദ്ധ കപൂറാണ് സൈനയുടെ കളിജീവിതത്തിന് സ്ക്രീനിൽ ജീവൻ പകരുക.Shraddha Kapoor to play Saina Nehwal in her biopic
ഹൈദരാബാദ്: (www.kvartha.com 30.04.2017) മുഹമ്മദ് അസ്ഹറുദ്ദീനും എം എസ് ധോണിക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ശേഷം സൈന നേവാളും വെള്ളിത്തിരയിലേക്ക്. സൈനയുടെ ജീവിതം പ്രമേയമാക്കി ചലച്ചിത്രം വരുന്നു. ശ്രദ്ധ കപൂറാണ് സൈനയുടെ കളിജീവിതത്തിന് സ്‌ക്രീനില്‍ ജീവന്‍ പകരുക.

Bollywood, Entertainment, Saina Nehwal, Sports, Shraddha Kapoor, Badminton, Sports.

താരെ സമീന്‍ പര്‍, സ്റ്റാന്‍ലി കി ഡാബ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അമോല്‍ ഗുപ്തയാണ് സംവിധായകന്‍. നിര്‍മാണം ടി സീരീസിന്റെ ഭൂഷണ്‍ കുമാര്‍. സൈന എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായല്ല ശ്രദ്ധകപൂര്‍ ബയോപികില്‍ അഭിനയിക്കുന്നത്. ശ്രദ്ധയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഹസീന ദി ക്യൂന്‍ ഓഫ് മുംബൈ, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പര്‍കാറിന്റെ ജീവിത കഥയാണ്. ഹസീനയ്ക്ക് ജീവന്‍ നല്‍കിയതും ശ്രദ്ധയാണ്. കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ് മദര്‍ എന്നാണ് ഹസീന അറിയപ്പെടുന്നത്.

നേരത്തേ, മില്‍ഖാ സിംഗിന്റെയും മേരി കോമിന്റെയും ഫോഗത് സഹോദരിമാരുടെ ജീവിതവും സിനിമ ആയപ്പോള്‍ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Shraddha Kapoor is all set to essay Saina Nehwal in a biopic based on the badminton champion’s life.

Keywords: Bollywood, Entertainment, Saina Nehwal, Sports, Shraddha Kapoor, Badminton, Sports.