Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ പാത്രം അഴിമതി: അന്വേഷണം തുടങ്ങിയപ്പോള്‍ ഫയലുകള്‍ മുക്കി

ശബരിമലയില്‍ പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഇത് സംബന്ധിച്ച ഫയലുകള്‍ മുക്കി. ഇനി ഫയലകള്‍ കാണാതായ സം Pathanamthitta, Kerala, News, Shabarimala, Scam, Case, Missing, Complaint, Sabarimala scam investigation, file missing
പത്തനംതിട്ട: (www.kvartha.com 30.04.2017) ശബരിമലയില്‍ പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഇത് സംബന്ധിച്ച ഫയലുകള്‍ മുക്കി. ഇനി ഫയലകള്‍ കാണാതായ സംഭവത്തേക്കുറിച്ചും അന്വേഷണം നടത്തും. ദേവസ്വം ആസ്ഥാനത്ത് നിന്നുമാണ് ഫയലുകള്‍ കാണാതായത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം വിജിലന്‍സ് എസ് പിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ 10 വര്‍ഷത്തെ ഫയലുകള്‍ ആണ് കാണാതായിരിക്കുന്നത്. 2013 - 14 കാലത്ത് 1.87 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതു സംബന്ധിച്ചാണ് പുതിയ അന്വേഷണം. അന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടിലാണ് അഴിമതി പരാമര്‍ശിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടപടി ഒന്നും അന്ന് ഉണ്ടായില്ല. അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരിച്ചുപിടിക്കുന്നതിനും നിര്‍ദേശം ഉണ്ടായിരുന്നു.

Pathanamthitta, Kerala, News, Shabarimala, Scam, Case, Missing, Complaint, Sabarimala scam investigation, file missing.

മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരന്‍ വി എസ് ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കെയാണ് പാത്രം വാങ്ങിയത്. പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ റിപോര്‍ട് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിതെളിഞ്ഞത്.

മണ്ഡല മകരവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്‌റ്റേഷനറികളും വാങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കേയാണ് പിന്നെയും പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് പാത്രം വാങ്ങിയതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡിലെ ഉന്നതന്റെ അറിവോടെയാണ് ഇതെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ പാത്രങ്ങളുടെ എണ്ണം സംബന്ധിച്ച് റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് തിരുവാഭരണം കമ്മീഷണറെ നിയോഗിച്ചത്.

കമ്മീഷറുടെ റിപോര്‍ട്ടിനു പിന്നാലെ ദേവസ്വം ബോര്‍ഡിന്റെ പണം ധൂര്‍ത്തടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോര്‍ഡംഗം കെ രാഘവന്‍ ദേവസ്വം വിജിലന്‍സിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വാങ്ങിയ പാത്രത്തിന്റെ കണക്കാണ് അന്വേഷിക്കുക. എന്നാല്‍ കാണാതായ ഫയലുകള്‍ കണ്ടെത്തിയെങ്കില്‍ മാത്രമെ അന്വേഷണം ശരിയായ രീതിയില്‍ നടക്കു.

വി എസ് ജയകുമാര്‍ പമ്പയിലെ എ ഒ ആയിരുന്ന കാലത്തും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ ഫയലുകളും കാണാതായവയില്‍ ഉള്‍പെടും.


Keywords: Pathanamthitta, Kerala, News, Shabarimala, Scam, Case, Missing, Complaint, Sabarimala scam investigation, file missing.