Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി, ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി

ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലും അഴിമതിയെന്ന് പരാതി. ഇത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് 1.87 കോടി Pathanamthitta, Kerala, News, Corruption, Shabarimala, Devaswom, Vigilance Case, Investigates, Shabarimala Purchase Scam Devaswom Vigilance start Investigation.
പത്തനംതിട്ട: (www.kvartha.com 30.04.2017) ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലും അഴിമതിയെന്ന് പരാതി. ഇത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് 1.87 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതു സംബന്ധിച്ചാണ് പുതിയ അന്വേഷണം. പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ റിപോര്‍ട് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് വഴി തെളിഞ്ഞത്.

Pathanamthitta, Kerala, News, Corruption, Shabarimala, Devaswom, Vigilance Case, Investigates, Shabarimala Purchase Scam Devaswom Vigilance start Investigation.

മണ്ഡല മകരവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്‌റ്റേഷനറികളും വാങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കേയാണ് പിന്നെയും പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് പാത്രം വാങ്ങിയതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ദേവസ്വം ബോഡിലെ ഉന്നതന്റെ അറിവോടെയാണ് ഇതെന്നും പരാമര്‍ശമുണ്ട്.

എന്നാല്‍ പാത്രങ്ങളുടെ എണ്ണം സംബന്ധിച്ച് റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് കമ്മീഷണറെ നിയോഗിച്ചത്. കമ്മീഷറുടെ റിപോര്‍ടിനു പിന്നാലെ ദേവസ്വം ബോര്‍ഡിന്റെ പണം ധൂര്‍ത്തടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോര്‍ഡംഗം കെ രാഘവന്‍ ദേവസ്വം വിജിലന്‍സിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വാങ്ങിയ പാത്രത്തിന്റെ കണക്കാണ് അന്വേഷിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Corruption, Shabarimala, Devaswom, Vigilance Case, Investigates, Shabarimala Purchase Scam Devaswom Vigilance start Investigation.