Follow KVARTHA on Google news Follow Us!
ad

അബൂദാബിയില്‍ ടാക്‌സി നിരക്ക് പുതുക്കി

അബൂദാബി: (www.kvartha.com 30.04.2017) അബൂദാബിയില്‍ ടാക്‌സി നിരക്ക് കൂട്ടി. പകല്‍ സമയങ്ങളില്‍ 5 ദിര്‍ഹവുംGulf, UAE, Abu Dhabi
അബൂദാബി: (www.kvartha.com 30.04.2017) അബൂദാബിയില്‍ ടാക്‌സി നിരക്ക് കൂട്ടി. പകല്‍ സമയങ്ങളില്‍ 5 ദിര്‍ഹവും രാത്രി കാലങ്ങളില്‍ 5.50 ദിര്‍ഹം നിരക്കിലാണ് മീറ്റര്‍ ആരംഭിക്കുന്നത്.

കിലോ മീറ്ററിന് 1.80 ദിര്‍ഹമാണ്. കാര്‍ സഞ്ചരിക്കാത്തപ്പോള്‍ മിനിട്ടിന് 50 ഫില്‍സും നിരക്ക് ഈടാക്കും. കാര്‍ റിസര്‍വേഷന് പകല്‍ 4 ദിര്‍ഹവും രാത്രി കാലങ്ങളില്‍ 5 ദിര്‍ഹവുമാണ് നിരക്ക്.

രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് മോണിംഗ് ഷിഫ്റ്റ്. രാത്രി പത്ത് മുതല്‍ രാവിലെ 6 വരെയാണ് നൈറ്റ് ഷിഫ്റ്റ്. അബൂദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ മുബാറക് അഹമ്മദ് അല്‍ മുഹൈരിയാണ് ഇക്കാര്യമറിയിച്ചത്.

Gulf, UAE, Abu Dhabi

എയര്‍പോര്‍ട്ടുകളില്‍ വാനുകളുടെ മീറ്റര്‍ തുടങ്ങുന്നത് 25 ദിര്‍ഹത്തിലും സെദാനിന്റെ മീറ്റര്‍ തുടങ്ങുന്നത് 20 ദിര്‍ഹത്തിനുമാണ്.

മീറ്ററിലെ മിനിമം നിരക്ക് 12 ദിര്‍ഹമാണ്. ഔദ്യോഗീക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം ഒരു മാസത്തിന് ശേഷമാകും തീരുമാനം നടപ്പിലാക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Executive Council of Abu Dhabi has issued Decision no. 44 of the year 2107 regarding the increase of taxi fare in Abu Dhabi. The meter starts at Dh5 during the day and Dh5.50 at night.

Keywords: Gulf, UAE, Abu Dhabi