Follow KVARTHA on Google news Follow Us!
ad

കണ്ണെത്തും ദൂരത്തുള്ള ബേങ്കിലേക്ക് പണമടക്കാന്‍ ജീവനക്കാര്‍ പോകുന്നത് കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസെടുത്ത്; ചുറ്റിക്കറങ്ങിയുള്ള 'ദീര്‍ഘദൂര' യാത്രക്ക് ഒരൊറ്റ സ്‌റ്റോപ്പ്; നഷ്ടത്തിന്റെ കട്ടപ്പുറത്തിരുന്ന് കിതക്കുന്ന ആനവണ്ടിക്കാരുടെ കഥ ഇങ്ങനെ

ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ബേങ്കിലേക്ക് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണമടക്കാന്‍ പോകുന്നത് സൂപ്പര്‍ ഫാസ്റ്റ് ബസെടുത്ത്. നഷ്ടത്തിന്റെ പടുകുഴിയിലാണ്ടിരിക്കുന്ന Kerala, Malappuram, KSRTC, Bus, Bank, Featured, Humor, Cash
മലപ്പുറം: (www.kvartha.com 30.04.2017) ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ബേങ്കിലേക്ക് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണമടക്കാന്‍ പോകുന്നത് സൂപ്പര്‍ ഫാസ്റ്റ് ബസെടുത്ത്. നഷ്ടത്തിന്റെ പടുകുഴിയിലാണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ ഒരു ഭാഗത്ത് ബന്ധപ്പെട്ടവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് മലപ്പുറം ഡിപ്പോയിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ 60ഓളം യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസെടുത്ത് ബേങ്കില്‍ പോകുന്നത്.

കുന്നുമ്മലിലെ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ മുന്‍ വശത്താണ് സ്‌റ്റേറ്റ് ബേങ്കിന്റെ സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ച് സ്ഥിതിചെയ്യുന്നത്. ദിനേനയുള്ള കലക്ഷന്‍ തുക ജീവനക്കാര്‍ നടന്നു പോയി ബേങ്കില്‍ അടക്കുകയാണ് സാധാരണ ചെയ്തിരുന്നത്. സെക്യൂരിറ്റി ജീവനക്കാരും അകമ്പടിയായുണ്ടാകും. ആരും അത്ര ശ്രദ്ധിക്കാതിരുന്ന ഈ യാത്ര ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ആയതോടെ നാട്ടിലാകെ പാട്ടായിരിക്കുകയാണ്.


ബേങ്കിലേക്ക് പോകുന്ന ബസിന് അവിടെ നിന്നു തിരിക്കാന്‍ സാധ്യമല്ലാത്തതിനല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം മടങ്ങിവരാന്‍. ഷണ്ടിംഗ് ഡ്രൈവര്‍മാരെയാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അവരില്ലെങ്കില്‍ റൂട്ട് ബസ് ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ടിവരും. ഡിപ്പോയിലെ ജീപ്പും ബ്രേക് ഡൗണ്‍ വാനും നേരത്തെ ബേങ്കില്‍ പണമടക്കാനുള്ള യാത്രയ്ക്ക് ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

അതേസമയം പണം ബേങ്കില്‍ എത്തിക്കുന്നതിനായി സമയാസമയം പ്രാദേശികമായി തന്നെ സുരക്ഷിതമായ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും പണം കൊണ്ടുപോകുന്നതിന് പ്രത്യേകം വാഹനം ഏര്‍പെടുത്തിയ കാര്യമോ എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യമോ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: KSRTC bus to Bank for daily collection deposit

Keywords: Kerala, Malappuram, KSRTC, Bus, Bank, Featured, Humor, Cash.