Follow KVARTHA on Google news Follow Us!
ad

മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതി: 23 ലക്ഷം രൂപ വിതരണം ചെയ്തു

തീരമൈത്രി സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായവിതരണ ഉദ്ഘാടനവും Kerala, Cochin, News, Fishermen, Minister, Programme, President, Social work, Fishermans aide distributed.
കൊച്ചി: (www.kvartha.com 30.04.2017) തീരമൈത്രി സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായവിതരണ ഉദ്ഘാടനവും എറണാകുളം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട ്(സി എം എഫ് ആര്‍ ഐ) കോണ്‍ഫറന്‍സ് ഹാളില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വിവാഹധനസഹായം 153 പേര്‍ക്കാണ് വിതരണം ചെയ്തത്. വിവിധ പദ്ധതികളിലായി 23 ലക്ഷം രൂപ വിതരണം ചെയ്തു. മേയര്‍ സൗമിനി ജെയിന്‍ അദ്ധ്യക്ഷയായിരുന്നു.

Kerala, Cochin, News, Fishermen, Minister, Programme, President, Social work, Fisherman's aide distributed.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതിയെക്കുറിച്ച് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ മുഖ്യപ്രഭാഷണം നടത്തി. 2.32 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള ആം ആദ്മി ഭീമയോജന പദ്ധതിയുടെ ഭാഗമായുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് എല്‍ ഐ സി ഡിവിഷണല്‍ മാനേജര്‍ മീനാക്ഷി തമ്പാന്‍ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ മത്സ്യത്തൊഴിലാളികളും പ്രസിഡണ്ടുമാരും തീരമൈത്രി പ്രവര്‍ത്തകരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cochin, News, Fishermen, Minister, Programme, President, Social work, Fisherman's aide distributed.