Follow KVARTHA on Google news Follow Us!
ad

വംശീയ അതിക്രമത്തിന്റെ മറ്റൊരു മുഖം; ജര്‍മനിയില്‍ കാറോടിച്ച് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ യുവതി മരിച്ചു

കോട്ട്ബസ്: (www.kvartha.com 30.04.2017) കാര്‍ ഓടിച്ചുകയറ്റി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഈജിപ്ഷ്യന്‍ യുവതി മരണത്തിന് കീഴടങ്ങി. 22World, Germany, Egyptian woman
കോട്ട്ബസ്: (www.kvartha.com 30.04.2017) കാര്‍ ഓടിച്ചുകയറ്റി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഈജിപ്ഷ്യന്‍ യുവതി മരണത്തിന് കീഴടങ്ങി. 22 വയസുള്ള ഷാദെന്‍ എം ആണ് മരിച്ചത്. ഏപ്രില്‍ 18നായിരുന്നു മരണം. ആക്രമണം നടന്ന് മൂന്നാം ദിവസമാണ് മരണം സംഭവിച്ചത്.

വിദ്യാര്‍ത്ഥിയായ ഷാദെന് മേല്‍ ഡ്രൈവര്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിനടിയില്‍ അകപ്പെട്ട ഷാദെനെ വംശീയമായി അധിക്ഷേപിച്ച ശേഷമാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്.

വന്നിടത്തേയ്ക്ക് തിരിച്ച് പോകൂ. അപ്പോള്‍ വാഹനങ്ങള്‍ പാഞ്ഞുകയറില്ല. അഭയാര്‍ത്ഥികള്‍ നശിക്കട്ടെ എന്ന് പറഞ്ഞ ശേഷമാണ് ഡ്രൈവര്‍ കടന്നുകളഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

World, Germany, Egyptian woman

ആക്രമണമുണ്ടായി പത്താം ദിവസമാണ് രണ്ട് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കാന്‍ മുന്നോട്ടുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Prosecutors investigating the driver of a car that ran over and fatally injured an Egyptian woman in eastern Germany say they are also now pursuing a man who witnesses say hurled racial abuse at the victim after the accident.

Keywords: World, Germany, Egyptian woman