Follow KVARTHA on Google news Follow Us!
ad

ഡോ. ബി ഇക്ബാല്‍ റുമാറ്റിക് ഹാര്‍ട്ട് അംബാസിഡര്‍

റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബിന്റെ 19ാം വാര്‍ഷിക പൊതുയോഗം ഡോ. ബി ഇക്ബാലിനെ റുമാറ്റിക് ഹാര്‍ട്ട് അംബാസഡറായി തിരഞ്ഞെടുത്തു. റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനായി അതതു പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് (ആര്‍ എച്ച് ഡി) ചാമ്പ്യനായി പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയും വേള്‍ഡ് ഹാര്‍ട്ട് ഫെ Kottayam, Kerala, News, Doctor, Anniversary, Programme, Meet, Dr B Ikbal Rumatic Heart Club Ambassador.
കോട്ടയം: (www.kvartha.com 30.04.2017) റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബിന്റെ 19ാം വാര്‍ഷിക പൊതുയോഗം ഡോ. ബി ഇക്ബാലിനെ റുമാറ്റിക് ഹാര്‍ട്ട് അംബാസഡറായി തിരഞ്ഞെടുത്തു. റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനായി അതതു പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് (ആര്‍ എച്ച് ഡി) ചാമ്പ്യനായി പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ചേര്‍ന്ന് നിര്‍ദേശമനുസരിച്ചാണ് ഡോ ബി ഇക്ബാലിനെ കേരളത്തിന്റെ റുമാറ്റിക് ഹാര്‍ട്ട് അംബാസഡറായി പ്രഖ്യാപിച്ചത്. 1997ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന എ സി ഷണ്‍മുഖദാസ് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് ഉദ്ഘാടനം ചെയ്തതു മുതല്‍ ഡോ ബി ഇക്ബാല്‍ വാജതന്യ ഹൃദ്രോഗ നിയന്ത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവരുന്നു.

1980ല്‍ ചിക്കന്‍പോക്‌സും 2012ല്‍ പോളിയോയും പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതുപോലെ റുമാറ്റിക് ഫീവറും നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സീറോ റുമാറ്റിക് ഫീവര്‍ 2020 എന്ന പേരില്‍ ഒരു പദ്ധതി റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് കേരള ആസൂത്രണം ചെയ്തിരിക്കുകയാണ്. സംസ്ഥാന സുസ്ഥിര വികസന പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്തി സീറോ റുമാറ്റിക് ഫീവര്‍ 2020 വിജയിപ്പിക്കുന്നതിന് ഡോ ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് കേരളയാണ് പദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തവനങ്ങള്‍ ആരംഭിക്കുന്നത്.

2017 ജനുവരി മുതല്‍ ലോകാരോഗ്യ സംഘടനയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനായുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിവരുകയാണ്. ജൂണ്‍ രണ്ടിന് ജനീവയില്‍ നടക്കുന്ന വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ ജനറല്‍ ബോഡിയില്‍ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിനായുള്ള രാജ്യാന്തര പ്രമേയം അവതരിപ്പിച്ചു ചര്‍ച്ച ചെയ്യും. ഇതിനു മുന്നോടിയായി തിരുവനനന്തപുരത്തു ചേരുന്ന ഉന്നതതല സമ്മേളനത്തില്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ റുമാറ്റിക് ഹാര്‍ട്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പങ്കെടുത്ത് ജനീവയില്‍ അവതരിപ്പിക്കുന്ന രാജ്യാന്തര പ്രമേയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതുമാണ്.

 Kottayam, Kerala, News, Doctor, Anniversary, Programme, Meet, Dr B Ikbal Rumatic Heart Club Ambassador.


റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ച മെയ് രണ്ട് റുമാറ്റിക് ഹാര്‍ട്ട് ദിനമായി പ്രഖ്യാപിക്കാനും സംസ്ഥാന സുസ്ഥിര വികസനപദ്ധതിയിന്‍ കീഴില്‍ സീറോ റുമാറ്റിക് ഫീവര്‍ 2020 ഉള്‍പ്പെടുത്താനുമുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഇരുപതു വര്‍ഷം പൂര്‍ത്തീകരിച്ച റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തിലെ ഡോക്ടര്‍മാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ് വാതജന്യ ഹൃദ്രോഗത്തിന്റെ വ്യാപനം കേരളത്തില്‍ നിയന്ത്രണ വിധേയമാക്കാനായത്. തൊണ്ടയിലെ സ്‌ട്രെപ്‌ടോകോക്കോസ് അണുബാധ മൂലമാണ് വാതപ്പനിയും തുടര്‍ന്ന് വാതജന്യ ഹൃദ്രോഗവും ഉണ്ടാകുന്നത്. 1972ല്‍ ആയിരത്തില്‍ 2.2 പേര്‍ക്ക് വന്നിരുന്ന രോഗം 2014ല്‍ 0.1 ആയി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിലാകമാനം 50ല്‍ താഴെ പേര്‍ക്കു മാത്രമാണ് റുമാറ്റിക് ഫീവര്‍ സ്ഥിരീകരിച്ചത്.

സീറോ റുമാറ്റിക് ഫീവര്‍ 2020 പദ്ധതിയിലൂടെ രോഗം പൂര്‍ണമായി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിനായി പെന്‍സിലിന്‍ വിഗുളികകള്‍, ബെന്‍സാത്തിന്‍ പെന്‍സിലിന്‍ കുത്തിവെയ്പും രോഗബാധിതര്‍ക്ക് തടസമില്ലാതെ തികച്ചും സൗജന്യമായി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സ്‌ട്രെപ്‌ടോകോക്കസ് അണുബാധ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ പെന്‍സിലിന്‍ ഗുളികയും കുത്തിവയ്പുമാണ്. പെന്‍സിലിന്റെ പാര്‍ശ്വഫലത്തെക്കുറിച്ചുള്ള രോഗികളുടെ അമിതമായ ഉത്കണ്ഠയാണ് ചികിത്സ നല്‍കുന്നതില്‍ നേരിടുന്ന തടസമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതു പരിഹരിക്കാനായി ജില്ലാ തലത്തില്‍ രണ്ടു പ്രധാന ആശുപത്രികളിലെങ്കിലും എല്ലാവിധ സജ്ജീകരണങ്ങളുമുള്ള സമാര്‍ട്ട് ഇന്‍ജക്ഷന്‍ റൂം ആരംഭിക്കേണ്ടത് പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്ന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ വി എല്‍ ജയപ്രകാശ് പറഞ്ഞു.


Keywords: Kottayam, Kerala, News, Doctor, Anniversary, Programme, Meet, Dr B Iqbal Rumatic Heart Club Ambassador.