Follow KVARTHA on Google news Follow Us!
ad

ദിഗ് വിജയ് സിംഗിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കി; കര്‍ണാടകയില്‍ ഇനി പാര്‍ട്ടി ചുമതല കെസി വേണുഗോപാലിന്

ന്യൂഡല്‍ഹി: (www.kvartha.com 30.04.2017) കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കി. കര്‍ണാടകയിലും ഗോവയിലുംNational, Politics, Congress, Dig Vijay Singh
ന്യൂഡല്‍ഹി: (www.kvartha.com 30.04.2017) കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കി. കര്‍ണാടകയിലും ഗോവയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ദിഗ് വിജയ് സിംഗ്. കര്‍ണാടകയിലെ പാര്‍ട്ടി ചുമതല എം.പിയും മലയാളിയുമായ കെസി വേണുഗോപാലിനാണ് നല്‍കിയിരിക്കുന്നത്. 2018ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് മാറ്റം.

പാര്‍ട്ടി സെക്രട്ടറിമാരായ മാണിക്യം ടാഗോര്‍, പിസി വിശ്വനാഥ്, മധു യാഷ്‌കി ഗൗഡ, സേക് സൈല്‍ജനാഥ് എന്നിവര്‍ വേണുഗോപാലിനെ സഹായിക്കും.

ഷെല്ല കുമാറാണ് ഗോവയില്‍ ഇനിമുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്കായിരുന്നില്ല. ചെറിയ പാര്‍ട്ടികളുടെ സഹായത്തോടെ ഇവിടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായ അമിത് ദേശ്മുഖ് ഷെല്ല കുമാറിനെ സഹായിക്കും.

National, Politics, Congress, Dig Vijay Singh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Senior Congress leader Digvijaya Singh has been removed as general secretary in-charge of party affairs in Karnataka and Goa.

Keywords: National, Politics, Congress, Dig Vijay Singh