Follow KVARTHA on Google news Follow Us!
ad

ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന് ഇത്തവണയും എതിരാളികളില്ല. തുടര്‍ച്ചയായ അഞ്ചാം തവണയും ബയേണ്‍ ജേതാക്കളായി. വോള്‍സ്ഫര്‍ഗിനെ എതിരില്ലാത്ത ആറ് ഗോളിന് മുക്കിയാണ് Bayern Munich, Germany, Football, Winner, Sports, Record, Bayern Munich win Fifth Consecutive Bundesliga Title.
ബെര്‍ലിന്‍: (www.kvartha.com 30.04.2017) ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന് ഇത്തവണയും എതിരാളികളില്ല. തുടര്‍ച്ചയായ അഞ്ചാം തവണയും ബയേണ്‍ ജേതാക്കളായി. വോള്‍സ്ഫര്‍ഗിനെ എതിരില്ലാത്ത ആറ് ഗോളിന് മുക്കിയാണ് ബയേണ്‍ കിരീടം ഉറപ്പാക്കിയത്.

ബുണ്ടസ് ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കേ ബയേണിന് എതിരാളികള്‍ക്ക് മറികടക്കാനാവാത്ത 10 പോയിന്റിന്റെ ലീഡുണ്ട്. ബയേണിന് ഇപ്പോള്‍ 73 പോയിന്റുണ്ട്. രണ്ടാംസ്ഥാനത്തുള്ള ലൈപ്‌സിഷിന് 63 പോയിന്റും. ജയത്തിനൊപ്പം ലൈപ്‌സിഷ് ഇന്‍ഗോള്‍റ്റാറ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയതും ബയേണിന് തുണയായി. ബയേണിന്റെ 27 -ാം ബുണ്ടസ് ലീഗ് കിരീടമാണിത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോള്‍ മികവിലാണ് ബയേണ്‍ വോള്‍സ്ബര്‍ഗിനെ മുക്കിയത്. ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ 27 -ാം ഗോള്‍. ഡേവിഡ് അലാബ, തോമസ് മുള്ളര്‍, ആര്യന്‍ റോബന്‍, ജോഷ്വ കിമ്മിച്ച് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. മനോഹരമായ സീസണ് സന്തോഷകരമായ അംഗീകാരം എന്നാണ് ബയേണ്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമിന്റെ പ്രതികരണം. ക്ലബ്ബ് ചെയര്‍മാന്‍ റുമനിഗെ താരങ്ങളെ അഭിനന്ദിച്ചു.


BERLIN: Bayern Munich secured a record-extending fifth consecutive Bundesliga title on Saturday after beating VfL Wolfsburg 6-0 to open up an unassailable 10-point lead with three matches remaining.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bayern Munich, Germany, Football, Winner, Sports, Record, Bayern Munich win Fifth Consecutive Bundesliga Title.