Follow KVARTHA on Google news Follow Us!
ad

എസ്‌യുവിയുമായി സ്‌കോഡ എത്തുന്നു

എസ് യു വി വിപണിയില്‍ പുത്തന്‍ താരങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്‌യുവികളാണ് തുടര്‍ച്ചയായി എത്തുന്നത് Mumbai, National, Automobile, Car, Launch, India, 7 Seater Skoda SUV Kodiaq Launch, New Features, Challenge.
മുംബൈ: (www.kvartha.com 30.04.2017) എസ് യു വി വിപണിയില്‍ പുത്തന്‍ താരങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്‌യുവികളാണ് തുടര്‍ച്ചയായി എത്തുന്നത്. ഇസുസുവും ജീപ്പുമെല്ലാം എസ് യു വികള്‍ ഇറക്കിക്കഴിഞ്ഞു ഇന്ത്യയില്‍. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം ടൊയോട്ടയുടെ മുന്‍തൂക്കം അവസാനിപ്പിക്കുക, എസ് യുവി തരംഗത്തിലെ ഒന്നാമനാവുക.

സ്‌കോഡയുടെ കൊഡിയാക് ജൂണോടെ വിപണിയിലെത്തും. മിക്ക ഷോറൂമുകളിലും കൊഡിയാക്ക് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഫോക്‌സ് വാഗണിന്റെ വിഖ്യാതമായ എം ക്യു ബി പ്ലാറ്റ്‌ഫോമിലാണ് കൊഡിയാക് അവതരിക്കുക. ഏഴ് സീറ്റര്‍, അഞ്ച് സീറ്റര്‍ വേരിയന്റുകള്‍ വാഹനത്തിനുണ്ടാകും. 25 - 30 ലക്ഷത്തിനുള്ളിലാകും വില. 1.4 ടി എസ് ഐ, 2.0 ടി എസ് ഐ എന്നീ രണ്ട് എഞ്ചിന്‍ വേരിയന്റുകളിലാണ് കൊഡിയാക് നിരത്തിലിറങ്ങുന്നത്.

210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഈ എസ് യുവി ഭീമന് സാധിക്കും. ഫോര്‍ച്ച്യൂണറിന് പുറമെ ഫോര്‍ഡ് എന്‍ഡവറും മിസ്തുബുഷി പജീറോയുമാണ് കൊഡിയാക്കിന്റെ എതിരാളികള്‍. പുറമെ ഹ്യുണ്ടായ് സാന്റാഫെയും, ജീപ്പ് കോമ്പസും, ഇസുസുവിന്റെ പുത്തന്‍ എസ് യുവിയും കൂടിയാകുമ്പോള്‍ രംഗം കൊഴുക്കും. പോരായ്മകള്‍ പരിഹരിച്ച് റെക്സ്റ്റണുമെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


 Keywords: Mumbai, National, Automobile, Car, Launch, India, 7 Seater Skoda SUV Kodiaq Launch, New Features, Challenge.