കൊഹ്‌ലിയെ സ്റ്റമ്പ് ഊരി കുത്താന്‍ തോന്നിയിട്ടുണ്ട്, കൊഹ്‌ലിക്കെതിരെ ആരോപണവുമായി മുന്‍ ഓസീസ് ഓപ്പണര്‍ എഡ് കോവന്‍

മെല്‍ബണ്‍: (www.kvartha.com 31.03.2017) ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ ഇരു ടീമിലേയും കളിക്കാര്‍ തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ തീരുന്നില്ല. കൊഹ്‌ലിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. കളിക്കിടെ അമ്മയെ കുറിച്ച് മോശമായി സംസാരിച്ച കൊഹ്‌ലിയെ സ്റ്റമ്പ് ഊരി കുത്താന്‍ തോന്നിയിരുന്നുവെന്നാണ് മുന്‍ ഓസീസ് ഓപ്പണര്‍ എഡ് കോവന്‍ വെളിപ്പെടുത്തിയത്.

അമ്മക്കെന്തോ സുഖമില്ലാതെ കിടക്കുന്ന സമയത്തായിരുന്നു സംഭവമെന്ന് കോവന്‍ പറയുന്നു. ആ സമയം അമ്പയര്‍ ഇടപെട്ടത് കൊണ്ടാണ് രംഗം ശാന്തമായത്. അമ്പയര്‍ കൊഹ്‌ലിയോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ശാന്തനായ കോഹ്ലി തന്നോട് മാപ്പ് പറഞ്ഞതായും കോവന്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് ഇവരുടെ മാതൃ ഭാഷ അല്ലാത്തതിനാല്‍ തന്നെ തങ്ങളുടെ സ്വാഭാവിക സംസാരം വരെ അവര്‍ക്ക് കളിയാക്കലായി തോന്നാമെന്നും കോവന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Image Credit: The Times of India

Summary: Once I wanted to pick up the stump and stab Kohli: Ed Cowan. Recalling a run-in with Virat Kohli, former Australia opener Ed Cowan on Friday said he once felt like picking up a stump and stabbing the current India captain after being told something highly inappropriate"
Previous Post Next Post