Follow KVARTHA on Google news Follow Us!
ad

മൂന്നാര്‍ ഇപ്പോള്‍ മലനിരകളല്ല, കോണ്‍ക്രീറ്റ് വനങ്ങളും ഹോംസ്‌റ്റേകളും

മൂന്നാറിലെ കോളനികള്‍ ഹോംസ്‌റ്റേകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വഴിമാറി. രാഷ്ട്രീയ സ്വാPolitics, News, Land Issue, Police, Law, Kerala,
മൂന്നാര്‍: (www.kvartha.com 31.03.2017) മൂന്നാറിലെ കോളനികള്‍ ഹോംസ്‌റ്റേകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വഴിമാറി. രാഷ്ട്രീയ സ്വാധീനത്തില്‍ വന്‍കിട കെട്ടിടങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉയര്‍ന്നത് പഴയ കെട്ടിട നമ്പര്‍ ഉപയോഗിച്ച്. 1960 മുതല്‍ 2000 കാലഘട്ടം വരെ പാവപ്പെട്ടവര്‍ക്കായി അനുവദിച്ച നാലു കോളനികളാണ് റിസോര്‍ട്ട് മാഫിയയ്ക്ക് വഴിമാറിയത്.

Munnar hills vanishing, Politics, News, Land Issue, Police, Law, Kerala

1960 കാലഘട്ടങ്ങളിലാണ് മൂന്നാറിലെ ആദ്യ കോളനിയായ സെറ്റില്‍മെന്റ് കോളനി അഞ്ചു സെന്റ് വീതവും ലക്ഷം കോളനിയില്‍ നാലുസെന്റില്‍ ഇരുവശങ്ങളിലായി രണ്ടു വീടുകള്‍ വയ്ക്കാന്‍ പാകത്തിലുള്ള സ്ഥലവും, ന്യൂകോളനിയില്‍ അഞ്ചു സെന്റ് വീതവും എം.ജി. കോളനിയില്‍ രണ്ടേകാല്‍ സെന്റ് വീതവുമാണ് അനുവദിച്ചത്. എന്നാല്‍ കോളനിയില്‍ വീടുകള്‍ അനുവദിച്ചു കിട്ടിയവരില്‍ പത്തുശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോഴും താമസിക്കുന്നത്.

ബാക്കി തൊണ്ണൂറു ശതമാനം ആളുകളും സ്ഥലം വിറ്റുപോയവരാണെന്നതാണ് വിവരം. ഭൂമി സ്വന്തമാക്കിയതില്‍ ഭൂരിഭാഗവും റിസോര്‍ട്ടു മാഫിയകളാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കോളനികളില്‍ എങ്ങനെ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാകൂ. കോളനി വീടിന്റെ കെട്ടിട നമ്പര്‍ ഉപയോഗിച്ചാണ് ഹോംസ്‌റ്റേകളും, കോട്ടേജുകളും റിസോര്‍ട്ടുകളും പണിതുയര്‍ത്തിയതെന്നാണ് ആക്ഷേപം.

താമസത്തിനുള്ള കെട്ടിടത്തിനു അനുവദിക്കുന്ന നമ്പര്‍ ഉപയോഗിച്ച് വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ പണിയുകയായിരുന്നു. രണ്ടു നിലകളില്‍ കൂടുതല്‍ നിര്‍മാണം പാടില്ലെന്നിരിക്കെ പരസ്യമായ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ പോലും നടപടിയില്ല. മൂന്നാര്‍ കോളനി മേഖലയില്‍ മാത്രം നൂറിലധികം കോട്ടേജുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം നിയമാനുസൃതമാണോ എന്നതിനെക്കുറിച്ച് പോലീസിന്റെ ഭാഗത്തോ പഞ്ചായത്തിന്റെ ഭാഗത്തോ യാതൊരു രേഖകളില്ലെന്നും പറയുന്നു. രാജീവ് ഗാന്ധി കോളനിയിലും ഇക്കാനഗറിലും തികഞ്ഞ കൈയേറ്റങ്ങളാണ് നടന്നിരിക്കുന്നത്്. ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.

Also Read:
പുനലടുക്കയില്‍ സഹപാഠികള്‍ക്കായുള്ള സ്‌നേഹവീടൊരുങ്ങുന്നു, അവസാന മിനുക്കുപണികള്‍ക്കായി പരീക്ഷകഴിഞ്ഞ് എടനീരിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി

Keywords: Munnar hills vanishing, Politics, News, Land Issue, Police, Law, Kerala.