Follow KVARTHA on Google news Follow Us!
ad

ലൈസൻസുള്ള അറവ് ശാലകൾ പൂട്ടില്ലെന്നും അത്തരക്കാർക്ക് സംരക്ഷണം നൽകുമെന്നും യോഗി ആദിത്യനാഥ്

യു പി യിൽ ലൈസൻസുള്ള അറവ് ശാലകൾ പൂട്ടില്ലെന്നും അവർക്ക് പോലീസ് സംരക്ഷണമേർപ്പെടുത്തുമെന്നുംRepresentatives of the agitating meat sellers and exporters on Thursday met Uttar Pradesh Chief Minister
ലക്നൗ: (www.kvartha.com 31.03.2017) യു പി യിൽ ലൈസൻസുള്ള അറവ് ശാലകൾ പൂട്ടില്ലെന്നും അവർക്ക് പോലീസ് സംരക്ഷണമേർപ്പെടുത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഓൾ ഇന്ത്യ മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും ഓൾ ഇന്ത്യ ജമായതുൽ ഖുറേഷി പ്രതിനിധികളുമായും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വിൽപനക്കാർ സമരത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചന. മുഖ്യമന്തിയുടെ ഔദ്യോഗിക വസതിയിൽ വൈകിട്ട് ആറ് മണിക്കായിരുന്നു ചർച്ച.

രാജ്യത്ത് അനധികൃതമായി ഒന്നും അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. യുപി മുഖ്യമന്ത്രിയുടെ നിലപാടുകളെ  ഇറച്ചി വിൽപ്പനക്കാർ പൂർണമായും പിന്തുണക്കുകയാണെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയകരമായിരുന്നുവെന്ന് ഇറച്ചി കച്ചവടക്കാരുടെ ജമായതുൽ ഖുറേഷി നേതാവ് സിറാജുദ്ദീൻ ഖുറേഷിയും പറഞ്ഞു.


ലൈസൻസുള്ള മാംസ വിൽപ്പനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് ആദിത്യനാഥ് ഉറപ്പ് നൽകി. അനധികൃത അറവുശാലകൾക്ക് നേരെ മാത്രമേ നടപടിയുണ്ടാകൂ. ലൈസൻസുള്ളവർ ഭയക്കേണ്ടതില്ല, അവർക്ക് ജോലി തുടരാമെന്നും വേണ്ടി വന്നാൽ സംരക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മട്ടൻ വിൽപനക്കാർ ഏപ്രിൽ അഞ്ച് വരെ സമരം നടത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും സമരം നീട്ടുമെന്നും ലക്നൗ ബക്റ ഖോഷ്ട് വ്യാപാര മണ്ഡൽ ഉദ്യോഗസ്ഥൻ മുബീൻ ഖുറേഷി പറഞ്ഞു

Image Credit: The Hindu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Meat traders meet CM Adityanath, urge protesters to return to work. Representatives of the agitating meat sellers and exporters on Thursday met Uttar Pradesh Chief Minister Yogi Adityanath here, on the fourth day of their strike against the crackdown on illegal