Follow KVARTHA on Google news Follow Us!
ad

ആത്മഹത്യയ്ക്ക് ശ്രമിച്ച ജോലിക്കാരിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ജോലിക്കാരിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുത്ത് Kuwaiti police have detained a woman for filming her Ethiopian maid falling from the seventh floor
കുവൈറ്റ് സിറ്റി: (www.kvartha.com 31.03.2017) ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജോലിക്കാരിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കുവൈറ്റിലെ മനുഷ്യാവകാശ സംഘടന ഇടപെട്ടാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

എത്യോപ്യ സ്വദേശിയായ ജോലിക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയാണ് ചെയ്തതെന്ന് 'അല്‍ സിയാസ' റിപോര്‍ട്ട് ചെയ്യുന്നു. മരിക്കാന്‍ തീരുമാനിച്ച ജീവനക്കാരിക്ക് അവസാന നിമിഷം മനസ്സ് മാറുകയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ യുവതിയെ സഹായത്തിനായി വിളിച്ചെങ്കിലും സഹായിക്കാനെത്തിയില്ല. പിന്നീട് പിടിവിട്ട് പോയ ജോലിക്കാരി മേല്‍ക്കൂരയില്‍ തട്ടി താഴെ വീണതിനാല്‍ മരിച്ചില്ല. കൈക്കും മൂക്കിനും കണ്ണിനും പരിക്കേറ്റ ഇവരെ പാര മെഡിക്കല്‍ സംഘം ഉടന്‍ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നുവെന്നു ദി ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. അതേസമയം ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിലുള്ള കാരണം പോലീസ് പുറത്ത് വിട്ടിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kuwaiti woman held for filming maid attempting suicide. Kuwaiti police have detained a woman for filming her Ethiopian maid falling from the seventh floor in an apparent suicide attempt without trying to rescue her, media and a rights group said Friday.