അതിരപ്പിള്ളിക്ക് കായംകുളം എന്‍ ടി പി സി യുടെ സൗരോര്‍ജ വാഗ്ദാനം

ആലപ്പുഴ:  (www.kvartha.com 31.03.2017) അതിരപ്പിള്ളി പദ്ധതിക്ക് കായംകുളം എന്‍ ടി പി സി 200 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി വാഗ്ദാനം ചെയ്തു. കെ എസ് ഇ ബി വൈദ്യുതി വാങ്ങാന്‍ തയ്യാറാവുകയാണെങ്കില്‍ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത അറിയിച്ചു.

അതിരപ്പിള്ളിയില്‍നിന്ന് 163 മെഗാവാട്ട് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 1600 കോടി ചെലവുണ്ടെന്ന് മാത്രമല്ല 400 ഹെക്ടര്‍ വനം മുങ്ങിപ്പോകുന്നതുള്‍പ്പെടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും നേരിടുന്നു. ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമെന്ന രീതിയിലാണ് കായംകുളം എന്‍ ടി പി സി യുടെ ചുരുങ്ങിയ ചെലവിലുള്ള സൗരോര്‍ജ പദ്ധതി.പദ്ധതിയുടെ വിശദാംശങ്ങള്‍ എന്‍ ടി പി സി സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ കമ്മിഷന്‍ ചെയ്ത കായംകുളം സോളാര്‍ പ്ലാന്റിന് 100 കിലോവാട്ട് ശേഷിയുണ്ട്.

കായംകുളം സോളാര്‍ പദ്ധതിക്ക് കൂടുതല്‍ ജീവനക്കാരും അടിസ്ഥാനസൗകര്യവുമൊന്നും വേണ്ട എന്നതോടൊപ്പം പുതിയ പദ്ധതിക്ക് സ്ഥലമെടുപ്പും നിലംനികത്തലും ഒന്നും തന്നെ ആവശ്യമില്ല എന്നത് അനുകൂലഘടകമായാണ് കണക്കാക്കുന്നത്.

നിലവിലുള്ള നിലയം അതേപടി നിലനിര്‍ത്തി സോളാര്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം എന്നാണ് സൂചന.

Summary: Kayamkulam NTPC offers Solar plant to Athirappilly

Keywords: Alappuzha, Solar Plant, Athirappilly, Kayamkulam, Electricity, KSEB, General Manager, Environment, Problems, Facility, Government, KSEB, News.
Previous Post Next Post