അമേരിക്കയിൽ ഇന്ത്യൻ വംശജനായ സിഖ് ഡോക്ടർക്ക് വധ ഭീഷണി, വംശീയ വിദ്വേഷമെന്ന് സൂചന

ഇന്ത്യാന: (www.kvartha.com 31.03.2017) ഇന്ത്യൻ വംശജനായ സിഖ് ഡോക്ടർക്ക് വധ ഭീഷണി. മോൺറോ ആശുപത്രിയിലെ ഡോക്ടറായ അമൻദീപ് സിംങിനാണ് മൊബൈലിൽ കൊല്ലുമെന്ന് സന്ദേശം ലഭിച്ചത്. പ്രതി മുമ്പ് ചെയ്ത കൊലപാതകങ്ങളുടെ കണക്കും നിരത്തിയാണ് മെസേജ് അയച്ചിരിക്കുന്നത്. അതേസമയം സന്ദേശത്തിനുപിന്നില്‍ വംശീയ വിദ്വേഷമെന്ന് സംശയിക്കുന്നതായി സിഖ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (എസ് പി എ സി ) വ്യക്തമാക്കി.

സന്ദേശം ലഭിച്ചയുടനെ അമൻദീപ് എസ് പി എ സി മുഖേന പോലീസിന് പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് നമ്പറിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ചെങ്കിലും നമ്പർ ഹാക്ക് ചെയ്താണ് വിളിച്ചതെന്ന് തെളിഞ്ഞു.


അതേസമയം സിഖ് വംശജർക്കെതിരെ ഇത്തരത്തിൽ നിരവധി അക്രമങ്ങള്‍
നടന്നുവരുന്നതായി എസ് പി എ സി ആരോപിച്ചു . നേരത്തെ അമേരിക്കയിലെ ഇന്ത്യക്കാർക്കെതിരെ നടന്ന ആക്രമണത്തിൽ ഹൈദരാബാദുകാരനായ ശ്രീനിവാസ് കൊല്ലപ്പെടുകയും മറ്റൊരു സിഖ് കാരന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.

2003 ൽ അമേരിക്കയിലെത്തിയ അമൻദീപ് മൂന്ന് വര്ഷം മുമ്പാണ് മോൺറോ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Indian-American Sikh doctor in US gets death threats. A Sikh doctor in the US has received death threats from an anonymous caller in Indiana amid a series of hate crime incidents against Indian- Americans
Previous Post Next Post