Follow KVARTHA on Google news Follow Us!
ad

പശുവിന്റെ പാലും രക്തവും മാത്രം ഭക്ഷണം, വസ്ത്രങ്ങള്‍ ഉടുക്കില്ല, ഇങ്ങനെയുമുണ്ടോ ഒരു ആചാരം

ഓരോ നാട്ടിലും ഓരോ ആചാരങ്ങളുണ്ട്. അത് ആ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അത്Women, News, Girl, Youth, Win Gold and Gifts, World,
എത്യോപ്യ: (www.kvartha.com 31.03.2017) ഓരോ നാട്ടിലും ഓരോ ആചാരങ്ങളുണ്ട്. അത് ആ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അത് ആചരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നാവും ഇവരുടെ വിശ്വാസം. എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗക്കാര്‍ക്കിടയിലും ഇത്തരത്തില്‍ ഒരു ആചാരമുണ്ട്.

പുതുവര്‍ഷത്തിന്റെ ഭാഗമായി കായേല്‍ എന്ന ആചാരത്തിന്റെ ഭാഗമായുള്ള മത്സത്തിനായാണ് ഈ ആപൂര്‍വ ആചാരം. ഈ ആചാരത്തിനായി ശരീര ഭാരം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി തടി കൂട്ടാന്‍ പശുവിന്റെ പാലും രക്തവും മാത്രം കുടിച്ച് മണ്‍കുടിലില്‍ നഗ്‌നരായി കഴിഞ്ഞാണ് ശരീരഭാരം വര്‍ധിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന ഈ കാലയളവില്‍ അവര്‍ക്ക് മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പാടില്ല. പശുക്കളെ ആരാധിക്കുന്നവരാണ് ബോദി ഗോത്രക്കാര്‍. മത്സരത്തിനായി ശേഖരിക്കുന്ന രക്തത്തിനുവേണ്ടിപ്പോലും അവര്‍ പശുക്കളെ കൊല്ലില്ല. അവയുടെ ഞെരമ്പില്‍ ചെറിയ മുറിവുണ്ടാക്കി രക്തം ശേഖരിക്കും അതുകഴിഞ്ഞാല്‍ ഇത് കളിമണ്ണുകൊണ്ട് അടയ്ക്കുകയും ചെയ്യും. പുലര്‍ച്ചെയാണ് രക്തം കുടിക്കുക. ചിലര്‍ ആദ്യമൊക്കെ രക്തം കുടിക്കുമ്പോള്‍ ഛര്‍ദിക്കും. എങ്കിലും പിന്നീടത് പതിവാകും.

എല്ലാ കുടുംബത്തിനും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തിനായി പങ്കെടുപ്പിക്കാം. മത്സരത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ കുടിലിലേക്ക് പോകണം. എല്ലാ ദിവസവും രാവിലെ ശുദ്ധമായ പശുവിന്‍പാലും പശുവിന്റെ രക്തവുമായി പെണ്‍കുട്ടികളും സ്ത്രീകളുമെത്തും. അതുകുടിച്ച് അനങ്ങാതിരിക്കുക എന്നതാണ് മത്സരത്തിന്റെ രീതി.

Ethiopian men compete to be the fattest in the village by drinking a gruesome mixture of blood and milk while living in isolation for SIX months, Women, News, Girl, Youth, Win Gold and Gifts, World


വിജയിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തില്‍ ഉയര്‍ന്ന ബഹുമാനവും ആദരവും ലഭിക്കും. ഏറ്റവും വലിയ കുടവയറനെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാകും. ആറുമാസം കഴിഞ്ഞ് ഇവര്‍ പുറത്തുവരുന്ന ദിവസം വലിയ ആഘോഷമാണ്. മണ്ണും ചാരവുംകൊണ്ട് ശരീരമാകെ മറച്ചാണ് ഇവര്‍ പുറത്തു വരിക. എല്ലാ ജൂണിലുമാണ് ആഘോഷം.

Also Read:
പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ethiopian men compete to be the fattest in the village by drinking a gruesome mixture of blood and milk while living in isolation for SIX months, Women, News, Girl, Youth, Win Gold and Gifts, World.