Follow KVARTHA on Google news Follow Us!
ad

ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍ ഇനി ഇന്ത്യന്‍ നിരത്തും കീഴടക്കും

ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുമോട്ടോറാഡ് ഏNew Delhi, Business, Vehicles, Bangalore, Ahmedabad, Mumbai,
ന്യൂഡെല്‍ഹി : (www.kvartha.com 31.03.2017) ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുമോട്ടോറാഡ് ഏപ്രില്‍ 14 മുതല്‍ ഇന്ത്യയില്‍ ഔദ്യോഗിക പ്രവര്‍ത്തനമാരംഭിക്കും. അനുബന്ധ കമ്പനി രൂപീകരിച്ചാണ് ബിഎംഡബ്ല്യുമോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇതുവരെ മോട്ടോര്‍സൈക്കിളുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു.

അനുബന്ധ കമ്പനി രുപീകരിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ഡീലര്‍ ശൃംഖലയും ബിഎംഡബ്ല്യുമോട്ടോറാഡ് സജ്ജമാക്കും. ഇതോടെ ലോകത്തെ വലിയ ആഡംബര ബ്രാന്‍ഡുകളിലൊന്നായ ബിഎംഡബ്ല്യുമോട്ടോറാഡ് ലോകത്തെ വലിയ മോട്ടോര്‍സൈക്കിള്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

ഹാര്‍ലിഡേവിഡ്‌സണ്‍ ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വിക്രം പവ ഇക്കഴിഞ്ഞ ജനുവരിയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡില്‍ ഉള്‍പ്പെടെ നീണ്ട 25 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രസിഡന്റുമായാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ രംഗപ്രവേശം ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിഎംഡബ്ല്യുമോട്ടോറാഡ് ബ്രാന്‍ഡിന് ഇത് തീര്‍ച്ചയായും ഇന്ത്യയില്‍ വലിയ ഗുണം ചെയ്യും.

BMW Motorrad India launch confirmed for April 14, New Delhi, Business, Vehicles, Bangalore, Ahmedabad, Mumbai

നിലവില്‍ നവനീത് മോട്ടോഴ്‌സ് മാത്രമാണ് ബിഎംഡബ്ല്യുമോട്ടോറാഡിന്റെ ഇന്ത്യയിലെ ഡീലര്‍. കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് നവനീത് മോട്ടോഴ്‌സ് മുംബൈയില്‍ പുതിയ ഷോറൂം തുറക്കുകയാണ്. മുംബൈ ഡീലര്‍ഷിപ്പ് ഏപ്രില്‍ 12 ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ പുതിയ ഷോറൂം ഏപ്രില്‍ 13 നും പുനെയിലേത് തൊട്ടടുത്ത ദിവസവും പ്രവര്‍ത്തനം തുടങ്ങും. അഹമ്മദാബാദിലും പുതിയ ഷോറൂം വരും.

1,0001,500 സിസിക്ക് ഇടയില്‍ വരുന്ന ബിഎംഡബ്ല്യുമോട്ടോറാഡിന്റെ 15 ആഡംബര മോട്ടോര്‍സൈക്കിളുകള്‍ ഇതിനകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. റോഡ്‌സ്‌റ്റെര്‍ എസ്1000ആര്‍, സ്‌പോര്‍ട്ട് എസ്1000ആര്‍ആര്‍, ആര്‍1200ആര്‍എസ്, ടൂര്‍ കെ1600ജിടിഎല്‍ എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ വിറ്റത്.

സൂപ്പര്‍ബൈക്കുകള്‍ വാങ്ങുന്നതിന് ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കും. ബിഎംഡബ്ല്യു കാറുകള്‍ വാങ്ങുന്നതിന് ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇപ്പോള്‍തന്നെ ഫിനാന്‍സ് സൗകര്യമൊരുക്കുന്നുണ്ട്.

ഡുകാറ്റി, ട്രയംഫ് ആഡംബര ബൈക്കുകളായിരിക്കും ബിഎംഡബ്ല്യുമോട്ടോറാഡ് സൂപ്പര്‍ബൈക്കുകളുടെ ഇന്ത്യയിലെ എതിരാളികള്‍.

Also Read:

പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BMW Motorrad India launch confirmed for April 14, New Delhi, Business, Vehicles, Bangalore, Ahmedabad, Mumbai.