പഴയപോലെ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടില്ല: ഏപ്രില്‍ ഒന്ന് മുതല്‍ പരീക്ഷ മൂന്നു ഘട്ടം

തിരുവനന്തപുരം:  (www.kvartha.com 31.03.2017) പഴയപോലെ ഇനി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ എളുപ്പമല്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള പരീക്ഷ മൂന്നു ഘട്ടങ്ങളിലായിരിക്കും നടക്കുക.

ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ് ഉള്‍പ്പെടെ മൂന്നു ഘട്ടങ്ങളായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യുകയും രണ്ടാമതായി കയറ്റത്ത് വാഹനം നിര്‍ത്തിയശേഷം യാത്ര തുടരുകയും വേണം.

 മൂന്നാമതായി എച്ച് എടുക്കേണ്ടി വരും. എന്നാല്‍ പഴയപോലെ യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ലെന്ന് മാത്രമല്ല  വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കുകയും വേണം.

Three Step examination in Driving Licence, Thiruvananthapuram, Driving Licence, April, Exam, Electronic, Test Yard, Reverse, Vehicle, Mirror, State


സംസ്ഥാനത്ത് നാലിടത്ത് മാത്രമാണ് ഇലക്ട്രോണിക് യാര്‍ഡുകളുള്ളത്. അതുകൊണ്ടുതന്നെ ഒരു ദിവസം 40 പേര്‍ക്ക് മാത്രമേ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു.

Keywords: Three Step examination in Driving LicenceThiruvananthapuram, Driving Licence, April, Exam, Electronic, Test Yard, Reverse, Vehicle, Mirror, State.
Previous Post Next Post