Follow KVARTHA on Google news Follow Us!
ad

ജേര്‍ണലിസ്റ്റിന് ഫ്രോഡാകാം.. ഫ്രോഡിന് ഒരിക്കലും ജേര്‍ണലിസ്റ്റാകാനാവില്ല... സി ഇ ഒ ലാഭം കിട്ടുന്ന മാമാ പണിയാണ്, നിങ്ങള്‍ക്കത് തുടരാം... എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട്.. പാപത്തിന്റെ പങ്ക് നിന്റെ മക്കള്‍ നക്കട്ടെ.. എനിയ്ക്ക് വേണ്ട; ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മംഗളം ഡപ്യൂട്ടി ന്യൂസ് എഡിറ്ററുടെ എഫ് ബി പോസ്റ്റ്

മംഗളം ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് ബ്യൂറോ ചീഫിന്റെ ഫെയ്‌സ്ബുക്ക് MM Ragesh Palazhi Kozhikkode chief who resigned from his job and expressed his anger towards
കോഴിക്കോട്: (www.kvartha.com 31.03.2017) മംഗളം ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് ഡപ്യൂട്ടി ന്യൂസ് എഡിറ്ററുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എം എം രാഗേഷ് പാലാഴിയാണ് ചാനലിനും സി ഇ ഒ ക്കുമെതിരെ തുറന്നടിച്ചത്. ബോംബുണ്ടാക്കലാണ് ജേര്‍ണലിസം എന്ന് പഠിച്ചവര്‍ തന്നെയാണ് കൂട്ടിക്കൊടുപ്പിന് മുന്‍കൈയെടുത്തത്, ചെയ്ത ജോലിക്ക് കൂലി വാങ്ങാതെ കൂടെയുള്ളവന്റെ മേല്‍ നിങ്ങള്‍ മൂത്രമൊഴിച്ചു. എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.

ജേര്‍ണലിസ്റ്റിന് ഫ്രോഡാകാം.. ഫ്രോഡിന് ഒരിക്കലും ജേര്‍ണലിസ്റ്റാകാനാവില്ല.. സി ഇ ഒ ലാഭം കിട്ടുന്ന മാമാ പണിയാണ്, നിങ്ങള്‍ക്കത് തുടരാം... എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട്.. പാപത്തിന്റെ പങ്ക് നിന്റെ മക്കള്‍ നക്കട്ടെ.. എനിയ്ക്ക് വേണ്ട. രാഗേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

നായിന്റെ മോനെ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്.... അപ്പോൾ അല്ല എന്നായിരുന്നു മറുപടി... സന്തോഷേട്ടാ നിങ്ങളിൽ ഒരു വിശ്വാസമുണ്ടായിരുന്നു .. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്..... ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു.... എന്താണ് സത്യമെന്ന്... അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു.. ജോലിയില്ലാത്ത ഒന്നര വർഷം അനുഭവിച്ച മാനസിക സംഘർഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങൾക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്.... വളഞ്ഞു നിന്ന് കല്ലെറിഞ്ഞവരോട്... എടുത്ത ജോലിക്ക് കൂലി വാങ്ങാതെയാണ് നിങ്ങൾ കൂടെയുള്ളവന്റെ മേൽ മൂത്രമൊഴിച്ചത്... ഇതാണ് നമ്മുടെ പരാജയം, മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോൾ കൂടെയുള്ളവനെ നമ്മൾ കല്ലെറിയും..... സുഹൃത്തെ നമ്മൾ എന്നാണ് തൊഴിൽ സ്ഥാപനത്തിനുമപ്പുറം മനസ്സറിഞ്ഞ് സ്നേഹിക്കുന്നവരാവുക.... സഹ പ്രവർത്തകരെ ഇതാരുടേയും വിജയമല്ല.... നമ്മുടെ പരാജയമാണ്... ഈ പരാജയമുള്ളിടത്തോളം നമ്മൾ എന്നും തോറ്റു കൊണ്ടേയിരിക്കും... നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട് .... കണ്ണുനീരും കയ്പും രുചിച്ച് .... യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നിങ്ങൾക്കവിടെ എത്താനാവില്ല... എങ്ങിനെയും വാർത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപിൽ പറഞ്ഞപ്പോൾ അതല്ല ജേർണലിസമെന്ന് ആ ക്യാംപിൽ ശബ്ദമുയർത്തിയ ഒരേ ഒരാൾ ഞാനാണ്.... നിങ്ങളിലെ പത്രപ്രവർത്തകനെ ഇല്ലാതാക്കാൻ അതു മതിയെന്നും പറഞ്ഞപ്പോൾ അന്നത്തെ ഹീറോ പറഞ്ഞത് TP കേസിലെ പാർട്ടി അന്വേഷണം പുറത്ത് കൊണ്ടു വരാനാവുമോ എന്നാണ്... ആ തെണ്ടിയോട് അന്നേ പറഞ്ഞു ഞാൻ ചെയ്ത വാർത്ത കൊണ്ട് ഒരാൾക്ക് കറൻറ് കിട്ടി.. വീടിന് സഹായം കിട്ടി.. ഇതിനുമപ്പുറം ഇംപാക്റ്റ് ഇല്ലെന്ന്... അന്ന് ഇതല്ല ബോംബുണ്ടാക്കലാണ് ജേർണലിസം എന്ന് പറഞ്ഞവരാണ് കൂട്ടികൊടുപ്പിന് മുൻകൈയ്യെടുത്തത്... ടാ നാരായണാ ജേർണലിസ്റ്റിന് ഫ്രോഡാകാം... ഫ്രോഡിന് ഒരിക്കലും ജേർണലിസ്റ്റാകാനാവില്ല... സി.ഇ. ഒ ലാഭം കിട്ടുന്ന കച്ചവടം മാമാ പണിയാണ് നിങ്ങൾക്കത് തുടരാം.... എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട് പാപത്തിന്റെ പങ്ക് നിന്റെ മക്കൾ നക്കട്ടെ.... എനിയ്ക്ക് വേണ്ട...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Another person sacked from Mangalam channel, MM Ragesh Palazhi Kozhikkode chief who resigned from his job and expressed his anger towards channel shares the same in Facebook as post.