Follow KVARTHA on Google news Follow Us!
ad

ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് 50 ലക്ഷം കവിഞ്ഞെന്ന് കമ്പനി

രാജ്യത്താകമാനം ഇതുവരെ 50 ലക്ഷം ആളുകള്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി റിലയന്‍സ് New Delhi, Business, Report, SMS, News,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2017) രാജ്യത്താകമാനം ഇതുവരെ 50 ലക്ഷം ആളുകള്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി റിലയന്‍സ് ജിയോ. മാര്‍ച്ച് 31ന് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി അവസാനിക്കുമെന്നും കാലാവധി റിലയന്‍സ് നീട്ടി നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലധികം ആളുകള്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെന്ന് റിലയന്‍സിന്റെ പ്രതിനിധി അറിയിച്ചു.

ആമസോണിന്റെ പ്രൈം മെമ്പര്‍ഷിപ്പിന് സമാനമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നതാണ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ്. മാര്‍ച്ച് 31ന് ശേഷം എത്രപേര്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തു എന്നതിന്റെ കണക്കുകള്‍ പുറത്തുവിടുമെന്ന് റിലയന്‍സ് അറിയിച്ചു.

50 million users have already opted for Jio Prime, New Delhi, Business, Report, SMS, News

പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 149 രൂപ മുതലുള്ള വിവിധ പ്ലാനുകള്‍ ജിയോ നല്‍കുന്നുണ്ട്. എല്ലാ പ്ലാനുകള്‍ക്കൊപ്പവും സൗജന്യ കോളുകളും എസ്.എം.എസുകളും നല്‍കുന്നുണ്ട്. ലഭിക്കുന്ന ഡാറ്റയുടെ അളവില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരിക്കുകയുള്ളുവെന്ന് ജിയോ അറിയിച്ചു.

Also Read:
പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 50 million users have already opted for Jio Prime, New Delhi, Business, Report, SMS, News.