Follow KVARTHA on Google news Follow Us!
ad

പൊതുമാപ്പുകാരെ സഹായിക്കാന്‍ ഇനി എന്നും ഹെല്‍പ്പ് ഡെസ്‌ക്, 101 അംഗ കര്‍മ്മ സേന രൂപികരിച്ചു

സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതു മാപ്പ് പരമാവധി ഉപയോഗപ്പെടുത്തേMeeting, Passport, New Delhi, Minister, Adoor, News, Gulf,
ജിദ്ദ: (www.kvartha.com 31.04.2017) സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതു മാപ്പ് പരമാവധി ഉപയോഗപ്പെടുത്തേണ്ടവര്‍ക്കായി എല്ലാ ബുധനാഴ്ചകളിലും നടന്നു വരാറുള്ള ജിദ്ദ ഒ ഐ സി സിയുടെ പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

എല്ലാ ദിവസങ്ങളിലും ഷറഫിയ ഇമ്പാല ഗാര്‍ഡന്‍ വില്ലയില്‍ രാത്രി ഒമ്പതുമണി മുതല്‍ 11 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം ഓരോ ദിവസത്തിന്റെയും ഉത്തരവാദിത്വം ഒരു കോര്‍ഡിനേറ്ററും, സഹ പ്രവര്‍ത്തകരും എന്ന നിലക്ക് ചുമതലപെടുത്തിയിട്ടുണ്ട്. ഇതിനായി 101 അംഗ കര്‍മ്മസേന രൂപീകരിച്ചു.

കോര്‍ഡിനേറ്റര്‍മാരായി ശ്രീജിത്ത് കണ്ണൂര്‍ (വ്യാഴം), ഇസ്മാഈല്‍ കൂരിപ്പോയില്‍ (വെള്ളി), അന്‍വര്‍ കല്ലമ്പലം (ശനി) സിദ്ദീഖ് ചോക്കാട്(ഞായര്‍) സക്കീര്‍ ചെമ്മന്നൂര്‍ (തിങ്കള്‍) മുജീബ് മൂത്തേടത്ത് (ചൊവ്വ), ബുധനാഴ്ചകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് പോലെ വൈകുനേരം ഏഴു മണിമുതല്‍ ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നതാണ്. ആവശ്യമായ ഫോറങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും. 

OICC opened to Indian expatriates help desk, Meeting, Passport, New Delhi, Minister, Adoor, News, Gulf
കൂടാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇന്ത്യന്‍ നയതന്ത്ര കാര്യാലത്തില്‍ ലഭിച്ച 11,000 ല്‍ അധികം ഹുറൂബാക്കപെട്ടവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇവിടെ നല്‍കുന്നതാണ്. കോണ്‍സുലേറ്റില്‍ എല്ലാവിധ സഹായങ്ങള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒ ഐ സി സി പ്രവര്‍ത്തകരുടെ സാനിധ്യം പകല്‍ സമയങ്ങളിലും ഉണ്ടാകുന്നതാണ്.

ജിദ്ദയുടെ പ്രാന്ത പ്രദേശങ്ങളായ മക്കയില്‍ ശനിയാസ് കുന്നിക്കോട് (0560000415 ), എം. സി കുഞ്ഞാന്‍ (0507522086 ), അലവി കൊണ്ടോട്ടി ( 0502815104) മദീനയില്‍ മുജീബ് മൂന്നിയൂര്‍ (0508503760), നിഷാദ് അസീസ് കൊല്ലം (054034547), യാമ്പുവില്‍ ശങ്കര്‍ എളങ്കൂര്‍ (0530084167 ) അസ്‌കര്‍ വണ്ടൂര്‍ (0501492108 ) തബൂക്കില്‍ എ കെ സലാം ( 0502541816 ) ലാലു ശൂരനാട് ( 0502052472 ) തായിഫില്‍ ജുനൈദ് ( 0508741446 ) മോഹനന്‍ (0502751107 ) എന്നിവരും സഹായത്തിനായി ഉണ്ടാകും.

ഇത് സംബന്ധമായ യോഗത്തില്‍ പ്രസിഡണ്ട് കെ ടി എ മുനീര്‍ അധ്യക്ഷം വഹിച്ചു. പൊതു മാപ്പു സമയത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയിട്ടുള്ള സേവനങ്ങളെ പ്രകിര്‍ത്തിച്ചു. ഇതിനു നേതൃത്വം നല്‍കുന്ന കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ക്കുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ഡെല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വി കെ സിംഗുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ഒ ഐ സി സി ജിദ്ദ കമ്മിറ്റിയുടെ നിവേദക സംഘം നടത്തിയ കുടിക്കാഴ്ചയും യോഗത്തില്‍ ചര്‍ച്ചചെയ്തു.

ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോട്, സാകീര്‍ ഹുസൈന്‍ എടവണ്ണ, തക്ബീര്‍ പന്തളം, സമദ് കിണാശ്ശേരി, ജോഷി വര്‍ഗീസ്, നൗഷാദ് അടൂര്‍, കുഞ്ഞി മുഹമ്മദ് കൊടശേരി, ഷിബു കൂരി, തോമസ് വൈദ്യന്‍, മുജീബ് തൃത്തല, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Also Read:
വാഹനപണിമുടക്ക് പൂര്‍ണം; സാധാരണ ഇടതടവില്ലാതെ പായുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഭാഗികം മാത്രം; ഉള്‍നാടന്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: OICC opened to Indian expatriates help desk, Meeting, Passport, New Delhi, Minister, Adoor, News, Gulf.