Follow KVARTHA on Google news Follow Us!
ad

ഉപഭോക്താക്കളെ കുഴക്കുന്ന സ്റ്റാറ്റസ് പരിഷ്‌കരണം വാട്ട്‌സ് ആപ്പ് പിന്‍വലിച്ചേക്കും

ഉപഭോക്താക്കളെ കുഴക്കുന്ന സ്റ്റാറ്റസ് പരിഷ്‌കരണം വാട്ട്‌സ് ആപ്പ് പിന്‍വലിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. ടെക് ലോകത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിവിടുന്ന ഡബ്ല്യുഎ Social Network, Technology, World, WhatsApp, Update, Status, WhatsApp listened users
ന്യൂയോര്‍ക്ക്: (www.kvartha.com 28.02.2017) ഉപഭോക്താക്കളെ കുഴക്കുന്ന സ്റ്റാറ്റസ് പരിഷ്‌കരണം വാട്ട്‌സ് ആപ്പ് പിന്‍വലിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. ടെക് ലോകത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിവിടുന്ന ഡബ്ല്യുഎ ബീറ്റാ ഇന്‍ഫോയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പരിഷ്‌കരിച്ച സ്റ്റാറ്റസ് ഒഴിവാക്കി പഴയ സ്റ്റാറ്റസ് തിരികെ കൊണ്ടുവരാന്‍ വാട്ട്‌സ് ആപ്പ് ശ്രമം തുടങ്ങിയതായാണ് റിപോര്‍ട്ടുകള്‍.



എന്നാല്‍ ടാഗ്ലൈന്‍ എന്ന പേരിലായിരിക്കും സ്റ്റാറ്റസ് തിരിച്ചെത്തുക. ഐ ഒ എസിന്റെ 2.17.6.21 വേര്‍ഷനിലും വിന്‍ഡോസിന്റെ 2.17.82 വേര്‍ഷനിലും ടാഗ് ഓപ്ഷനുണ്ടെന്നും, ഇപ്പോള്‍ ഈ സംവിധാനം ഹിഡണ്‍ ചെയ്തു വെച്ചിരിക്കുകയാണെന്നും ബീറ്റാ ഇന്‍ഫോ പറയുന്നു. ഉപഭോക്താക്കളില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തിലാണ് വാട്ട്‌സ് ആപ്പ് ഇക്കാര്യത്തില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ആപ്പില്‍ നാലാമതൊരു ടാബ് കൂടി ചേര്‍ത്തായിരുന്നു ഇത്. സ്റ്റാറ്റസ് ടാബില്‍ ആളുകള്‍ക്ക് വീഡിയോയും ഫോട്ടോയും ചേര്‍ക്കാനാകുമെന്നതായിരുന്നു ഇതിന്റെ പ്രത്യേക. 24 മണിക്കൂര്‍ മാത്രമേ ഈ സ്റ്റാറ്റസിന് ആയുസുള്ളൂ. എന്നാല്‍ പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോലെ വാട്ട്‌സ് ആപ്പിനെ ഒരു സമൂഹ മാധ്യമമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പുതിയ പരിഷ്‌കരണത്തോടെ വാട്ട്‌സ് ആപ്പിനെതിരായ വിമര്‍ശനം.

Keywords: Social Network, Technology, World, WhatsApp, Update, Status, WhatsApp listened users and developers will restore the Old Status.